നാലുമണിക്കൂറില്‍ വിറ്റത് 150 കിലോഗ്രാം ചീര. ആലപ്പുഴ ഇരുമ്പുപാലത്തിനു സമീപം ജോയ് ആലുക്കാസ് പുരയിടത്തിലാണ് ചൂടേറിയ ചീരക്കച്ചവടം നടന്നത്. കഞ്ഞിക്കുഴിയിലെ കര്‍ഷക കൂട്ടായ്മയായ ടീം കഞ്ഞിക്കുഴിയും ജോയ് ആലുക്കാസ് ആലപ്പുഴ യൂണിറ്റിലെ ജീവക്കാരും ചേര്‍ന്നാണു കൃഷി നടത്തിയത്. മന്ത്രി ജി. സുധാകരന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

കിലോയ്ക്ക് 100 രൂപയ്ക്കാണു വില്‍പ്പന നടന്നത്. കാടു പിടിച്ചുകിടന്ന 60 സെന്റ് പുരയിടമാണു രണ്ടുമാസംകൊണ്ട് ചുവന്നത്. കോഴിവളവും ചാണകവുംമാത്രം ഉപയോഗിച്ചാണു കൃഷിചെയ്തത്. മികച്ച വിളവാണ് ലഭിച്ചത്.

യുവനജന കമ്മിഷനംഗം ആര്‍. രാഹുല്‍, കൃഷി ഓഫീസര്‍ സീതാരാമന്‍, ആകാശവാണി മുന്‍ ന്യൂസ് എഡിറ്റര്‍ എല്‍.സി. പൊന്നുമോന്‍, ജോയ് ആലുക്കാസ് റീജണല്‍ മാനേജര്‍ ജോസഫ് കുഞ്ഞാപ്പു, ആലപ്പുഴ യൂണിറ്റ് മാനേജര്‍ ജെറിന്‍ പി. ജോണ്‍, പി.ആര്‍.ഒ. ഗോപാലകൃഷ്ണന്‍, ടീം കഞ്ഞിക്കുഴി കണ്‍വീനര്‍മാരായ ജ്യോതിസ് കഞ്ഞിക്കുഴി, അനില്‍ലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: Organically grown spinach harvested