മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം മേധാവി ഡോ.എം. സുരേന്ദ്രൻ കലേഷിന്റെ കൃഷിയിടം സന്ദർശിച്ചപ്പോൾ
വേറിട്ട രീതിയില്‍ ജൈവകൃഷിചെയ്ത് മികച്ച വിളവുനേടി ശ്രദ്ധേയനായി യുവകര്ഷകന്. മുയല്ക്കാഷ്ഠം ജൈവവളമായും മുയല്മൂത്രം കീടനാശിനിയായും പ്രയോഗിച്ചുള്ള കൃഷിരീതിയില്‍ വിളകൊയ്യുന്ന കാവാലം കരിയൂര്‍മംഗലം അറയ്ക്കല്‍ കലേഷ് കമല്‍ ആണ് കൃഷിവകുപ്പ് അധികൃതരുടെയും ജനപ്രതിനിധികളുടെയും പ്രശംസ പിടിച്ചുപറ്റുന്നത്.
Also Read
25 സെന്റ് സ്ഥലത്ത് വിവിധതരം പച്ചക്കറികളും ഒരേക്കര്‍ നിലത്തില്‍ നെല്ലുമാണ് ജൈവമിശ്രിതമുപയോഗിച്ചു വിളയിക്കുന്നത്. മുയല്ക്കാഷ്ഠം കൂടാതെ നീറ്റുകക്ക, എല്ലുപൊടി, വേപ്പിന് പിണ്ണാക്ക് തുടങ്ങിയവ പൂഴിമണ്ണില് ചേര്‍ത്ത് തയ്യാറാക്കുന്ന ജൈവമിശ്രിതം ഗ്രോബാഗില്‍ നിറച്ച് അതിലാണ് പച്ചക്കറിക്കൃഷി. പുഴുക്കളുടെയും മറ്റു കൃമികീടങ്ങളുടെയും ശല്യം ഒഴിവാക്കാന്‍ മുയല്മൂത്രത്തില് വേപ്പിന്‍പിണ്ണാക്കു ചേര്‍ത്ത് തയ്യാറാക്കുന്ന ജൈവകീടനാശിനി ഉപയോഗിക്കുന്നു.
നെല്‍ക്കൃഷിക്ക് മുയല്ക്കാഷ്ഠം കൂടാതെ വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവയാണ് വളം. മുയല്‍ക്കാഷ്ഠവും മൂത്രവും യഥേഷ്ടം ലഭിക്കാന്‍ വീട്ടില്‍ ബ്രോയിലര്‍ മുയലുകളെ വളര്‍ത്തുന്നു. വളര്‍ച്ചയെത്തുന്ന മുയലുകളെ വില്‍ക്കുന്നതിലൂടെ കലേഷ് കമലിന് മികച്ച വരുമാനവും ലഭിക്കുന്നു. കൂടാതെ, പുരയിടത്തിലെ മൂന്നുസെന്റ് കുളത്തില്‍ മത്സ്യക്കൃഷിയും പരമ്പരാഗതരീതിയില്‍ സംസ്കരിച്ചെടുക്കുന്ന കുടംപുളി വില്‍പ്പനയുമുണ്ട്.
കാവാലം കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കൃഷിചെയ്യുന്നത്. മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം മേധാവി ഡോ.എം. സുരേന്ദ്രനടക്കം കൃഷിവകുപ്പിലെ ഒട്ടേറെ ഉദ്യോഗസ്ഥരാണ് വത്യസ്തമായ കൃഷിരീതികള്‍ കാണുന്നതിനും പിന്തുണ നല്കുന്നതിനുമായി ഇതിനോടകം കലേഷിന്റെ കൃഷിയിടം സന്ദര്‍ശിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..