ഓണത്തിന് പച്ചക്കറി വാങ്ങുന്നതിന് വിപണി തിരഞ്ഞു നടക്കേണ്ട. അടുത്തുള്ള വിപണിയുടെ സ്ഥാനം, ജില്ലയിലുള്ള വിപണികളുടെ സ്ഥാനം, വിപണിയില്‍ ലഭ്യമായ പച്ചക്കറികള്‍, വിപണിയുടെ ചാര്‍ജുള്ള ഉദ്യോഗസ്ഥനുമായി ബന്ധപ്പെടുന്നതിന് മൊബൈല്‍ ഫോണിലേക്ക് വിളിക്കാനുള്ള സൗകര്യം, നില്‍ക്കുന്ന സ്ഥലത്തുനിന്ന് വിപണിയില്‍ എത്തുന്നതിനുള്ള റൂട്ട് മാപ്പ് എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുള്ള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ലളിതമായ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ Onavipani 2018'('ഓണവിപണി 2018'') ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. 

Phoneകേരള മാപ്പില്‍ ഓണവിപണികളുടെ സ്ഥാനം അറിയുവാനും സാധിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ഓണം-ബക്രീദ് വിപണി കണ്ടെത്തി ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ ഓണവിപണി 2018 ആപ്ലിക്കേഷന്‍ ഉപയോഗിക്കുക.

Content highlights: Andriod application, Vegetables, Agriculture, Organic farming