വിലയില്ലാത്തതിനാൽ ഒരേക്കർ വെണ്ടക്കൃഷി ടില്ലർ ഉപയോഗിച്ച് ഉഴുതുമറിക്കുന്നു
കൊഴിഞ്ഞാമ്പാറ: പ്രതീക്ഷയോടെയാണ് കഴിഞ്ഞദിവസം ഒറ്റകട വെള്ളാരങ്കല്‍മേട് മേനോന്‍കളം സുന്ദരന്‍ കൃഷിയിടത്തില്‍നിന്ന് 90 കിലോഗ്രാമോളം വെണ്ടയുമായി ചന്തയിലെത്തിയത്. എന്നാല്‍, കിട്ടിയത് 360 രൂപ. അതായത് കിലോഗ്രാമിന് നാലുരൂപ.
ഇത്രയും വെണ്ട പറിച്ചെടുക്കാന്‍ രണ്ടുപേര്‍ക്ക് കൂലിനല്‍കിയത് 460 രൂപ. ചന്തയിലെത്തിക്കാനുള്ള ചെലവും ബുദ്ധിമുട്ടും വേറെ. തിരിച്ചെത്തിയ സുന്ദരന്‍ ആദ്യംചെയ്തത് ഒരേക്കര്‍ വെണ്ടക്കൃഷി ഉഴുതുകളയുകയായിരുന്നു.
പാട്ടത്തിനെടുത്ത നിലത്ത് കൃഷിയിറക്കാന്‍തന്നെ 30,000-ത്തോളം രൂപയായെന്ന് സുന്ദരന്‍ പറഞ്ഞു. കൃഷിയാരംഭിച്ചശേഷം മൂന്നുതവണ മാത്രമാണ് വിളവെടുപ്പ് നടത്തിയത്. സാധാരണ 35 മുതല്‍ 45 തവണവരെ വിളവെടുപ്പ് നടത്താറുണ്ട്. വെണ്ടക്കൃഷി ഉപേക്ഷിച്ച് നെല്‍ക്കൃഷി ചെയ്യാന്‍ ഒരുങ്ങുകയാണ് ഈ കര്‍ഷകന്‍.
Content Highlights: Okra farmers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..