ജി.എം. കടുകിന്റെ വിളവ്; പരീക്ഷണം നടന്നിട്ടില്ലെന്ന് ഗവേഷണകേന്ദ്രം


രീക്ഷണം നടന്നിട്ടില്ലെങ്കിലും കാര്‍ഷിക മേഖലയുടെ ഭാവി ജനിതകമാറ്റംവരുത്തിയ ഉത്പന്നങ്ങളിലാണെന്ന് പി.കെ. റായ് പറഞ്ഞു

പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡല്‍ഹി: ജനിതകമാറ്റംവരുത്തിയ ധാരാ മസ്റ്റാര്‍ഡ് ഹൈബ്രിഡ് (ഡി.എം.എച്ച്.) കടുക് വിത്തുകള്‍ക്ക് ഉയര്‍ന്ന വിളവ് ലഭിക്കുമെന്നകാര്യത്തില്‍ പരീക്ഷണം നടന്നിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിനു (ഐ.സി.എ.ആര്‍.) കീഴിലെ കടുക് ഗവേഷണകേന്ദ്ര മേധാവി പി.കെ. റായ്. ഐ.സി.എ.ആര്‍. നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം കടുക് ഗവേഷണ കേന്ദ്രത്തിലാണ് വിളവുസംബന്ധിച്ച പരീക്ഷണം നടത്തേണ്ടത്. എന്നാല്‍, ഇതുവരെ അത്തരം പഠനങ്ങളൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹെക്ടറിന് ഒരു ടണ്‍ എന്ന നിലയില്‍ വിളവ് മെച്ചപ്പെടുത്താന്‍ ഡി.എം.എച്ച്.-11 കടുകിനത്തിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ജി.എം. കടുക് വാണിജ്യപരമായി കൃഷിചെയ്യുന്നത് സംബന്ധിച്ച് ഡല്‍ഹി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ദീപക് പെന്റലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ വിളവ് മറ്റുള്ളവയെക്കാള്‍ 25 മുതല്‍ 30 ശതമാനംവരെ കൂടുതലാണ്. ഇതുവഴി രാജ്യത്തെ ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി കുറയ്ക്കാനും ഈ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുമാകും. ആകെ ആഭ്യന്തര ആവശ്യത്തിന്റെ 60 ശതമാനംവരെ ഭക്ഷ്യഎണ്ണ ഇന്ത്യ ഇറക്കുമതിചെയ്യുകയാണ്. പ്രതിവര്‍ഷം 85 മുതല്‍ 90 ലക്ഷം ടണ്‍ ഭക്ഷ്യഎണ്ണ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. ഇത് വര്‍ധിപ്പിക്കാന്‍ ജി.എം. കടുക് വിത്തുകള്‍ സഹായിക്കുമെന്നും പെന്റലിന്റെ റിപ്പോര്‍ട്ടിലുണ്ട്.



പരീക്ഷണം നടന്നിട്ടില്ലെങ്കിലും കാര്‍ഷിക മേഖലയുടെ ഭാവി ജനിതകമാറ്റംവരുത്തിയ ഉത്പന്നങ്ങളിലാണെന്നും പി.കെ. റായ് പറഞ്ഞു. ജനിതകമാറ്റംവരുത്തിയ വിത്തുകള്‍ കാര്‍ഷികമേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന കര്‍ഷക സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും വാദത്തെത്തുടര്‍ന്ന് ശുപാര്‍ശ 2016 മുതല്‍ പരിഗണിക്കാതെ മാറ്റിയതായിരുന്നു. ഇതിനാണ് കഴിഞ്ഞ മാസം കേന്ദ്രത്തിന്റെ വിദഗ്ധ സമിതിയായ ജനറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി അംഗീകാരം നല്‍കിയത്.

Content Highlights: gm mustard yield, no experiments conducted, hgh yield of gm mustard


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented