കൂൺ
കണ്ണൂർ : പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രത്തിൽ ഭക്ഷ്യയോഗ്യമായ കൂൺവിത്തുകൾ ഉത്പാദിപ്പിക്കും. ഇതിനായുള്ള ലബോറട്ടറി സജ്ജമാകുന്നു.
വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഔഷധഗുണമുള്ള കുരുമുളക് കാപ്പിപ്പൊടിയും പപ്പടവും നിർമിച്ചത് പുറമേയാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. ഒരുമാസത്തിനുള്ളിൽ വിത്തുകൾ ഉത്പാദിപ്പിച്ചുതുടങ്ങുമെന്നും കൂൺവിത്തുകൾ വിൽക്കുന്നതോടൊപ്പം വളർത്തുന്നതിൽ പരിശീലനവും നൽകുമെന്നും സ്ഥാപനമേധാവി ഡോ. യാമിനി വർമ പറഞ്ഞു.
ചിപ്പിക്കൂൺ, പാൽക്കൂൺ എന്നീ ഇനങ്ങളുടെ വിത്തുകളാണ് ഇപ്പോൾ ഉത്പാദിപ്പിക്കുക.
ടിഷ്യുകൾച്ചർ രീതിയിലാണ് ഉത്പാദനം. പാതിവേവിച്ച നെല്ല്, ചോളം എന്നിവയിലാണ് കൂണുകളെ വളർത്തുക. വിത്തുകൾ സൂക്ഷ്മദർശിനിയിൽകൂടി മാത്രമേ കാണാൻ കഴിയൂ. ഒരുമാസം കഴിഞ്ഞാൽ വെളുത്ത പൊടിപോലെ കാണാം. ഇവ പ്രത്യേകമായി സൂക്ഷിച്ചുവെച്ച് വൈക്കോലിലും മറ്റുമാണ് ഈ വിത്തുകൾ വളർത്തിയെടുക്കുക. ഒരുമാസം വളർന്നാൽ ഭക്ഷണത്തിനായി ഉപയോഗിക്കാം.
രുചിയിലും പോഷകസമൃദ്ധിയിലും മുന്നിൽ
സസ്യഭക്ഷണങ്ങളിൽ ഏറ്റവും രുചിയുള്ളതും പോഷകസമൃദ്ധവുമായ കൂണുകൾക്ക് വൻ വിപണനസാധ്യതയാണുള്ളത്. ഹരിതകമില്ലാത്ത സസ്യമായ കൂണിന് രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള കഴിവുമുണ്ട്. പൂപ്പൽ വിഭാഗത്തിൽപ്പെട്ടതാണ് കൂണുകൾ.
ഏകദേശം 45,000 ഇനത്തോളം കൂണുകൾ ഉണ്ടെങ്കിലും ഭക്ഷ്യയോഗ്യമായത് രണ്ടായിരത്തോളം മാത്രം. നാരുകളുള്ളതും പ്രോട്ടിൻസമൃദ്ധവും അതേസമയം കൊഴുപ്പില്ലാത്തതുമാണ് കൂണുകൾ. .
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..