ഇങ്ങനെയായാല്‍ ഞങ്ങളെങ്ങനെ കഴിഞ്ഞുകൂടും; കര്‍ഷകര്‍ ചോദിക്കുന്നു


എബി പി. ജോയി

വന്യജീവികള്‍ കൃഷി നശിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് 1980-മുതല്‍ നിയമമുണ്ട്. 2016-ലും 18-ലും ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും സൗരോര്‍ജവേലി നിര്‍മിക്കണമെന്നും മറ്റും ഹൈക്കോടതി വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ നടപടിയൊന്നുമായില്ല.

കുരങ്ങന്മാർ തുരന്ന് കഴിച്ച തേങ്ങയുമായി കെ. ബാലൻ, തലയാട് ഇരുപത്തിയാറാം മൈലിൽ കെ. ബാലന്റെ കൃഷിയിടത്തിലെത്തിയ കുരങ്ങൻ

''ഒരേക്കര്‍ 80 സെന്റ് സ്ഥലമുണ്ട്. അതില്‍ 88 തെങ്ങും 70 കൊക്കോയും. കുരങ്ങുകള്‍ കൂട്ടമായെത്തി ഇളനീര്‍ പരുവമെത്തുംമുമ്പേതന്നെ എല്ലാം നശിപ്പിക്കുന്നു. ചുറ്റുമുള്ള വനമേഖലയില്‍നിന്നാണ് കുരങ്ങുകള്‍ കൂട്ടമായെത്തുന്നത്. മുമ്പ് നാലായിരത്തോളം തേങ്ങ പ്രതിവര്‍ഷം കിട്ടിയിരുന്നു. ഇപ്പോള്‍ പരമാവധി 400 എണ്ണം മാത്രമേ കിട്ടുന്നുള്ളൂ. ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവുന്നില്ല. ഒരുവിധത്തിലും...''-78 വയസ്സുള്ള കര്‍ഷകന്‍ തലയാട് 26-ാം മൈല്‍ കാരേമ്മല്‍ (അമൃതയില്‍) ബാലന്‍ പറഞ്ഞു.

ബാലന്റെ നാലുമക്കളില്‍ ആരും കൃഷി മുഖ്യതൊഴിലാക്കിയിട്ടില്ല. ഇനി അതിന് കഴിയില്ല എന്ന് വേദനയോടെ ആ കുടുംബം തിരിച്ചറിയുന്നു. മറ്റു ജീവിതമാര്‍ഗങ്ങളില്ലാത്തതിനാല്‍ ബാലനും ഭാര്യ 72 വയസ്സുള്ള കല്യാണിയും കൃഷിചെയ്യുന്നു. സഹിക്കാനാവാത്ത കാഴ്ചയാണ് പുരയിടത്തില്‍. തെങ്ങിന്‍തോപ്പില്‍ നിറയെ കുരങ്ങ് തുളച്ച നൂറുകണക്കിന് ഇളംകരിക്കുകള്‍ ചിതറിക്കിടക്കുന്നു... അടുക്കളയില്‍വരെ കുരങ്ങുകള്‍ കയറും. തുണി അലക്കിയിട്ടാല്‍ നശിപ്പിക്കും. കുടിവെള്ളംപോലും മലിനമാക്കും. കരിക്കും കൊക്കോയും അടയ്ക്കയും കുരങ്ങ്് തരില്ലെന്നായതോടെ വാഴയും കപ്പയും കാച്ചിലും ചേമ്പും മധുരക്കിഴങ്ങും നട്ടുനോക്കി.

പകല്‍ മായുമ്പോള്‍ മുതല്‍ കാട്ടുപന്നിയും മുള്ളന്‍പന്നിയും അത് ചുവടേ നശിപ്പിക്കുന്നു. തെങ്ങിന്‍തൈവെച്ചാല്‍ പിറ്റേന്ന് കുത്തിമറിച്ചിട്ടിരിക്കുന്നത് കാണാം. എന്നിട്ടും കൊടുംകുത്തനെയുള്ള കൃഷിഭൂമിയില്‍ തടമെടുത്തും തട്ടുകളൊരുക്കിയും ഈ വയോധികര്‍ അത്യധ്വാനം തുടരുന്നു. കുരങ്ങുകള്‍ കരിക്കെറിഞ്ഞ് വീടിന്റെ ഓട് മുഴുവന്‍ പൊട്ടി. മേല്‍ക്കൂരയില്‍ നൈലോണ്‍ ഷീറ്റ് വലിച്ചുകെട്ടിയിരിക്കുകയാണ്, ചോര്‍ച്ചയൊഴിവാക്കാന്‍.

ഇത് ഒരുകുടുംബത്തിന്റെമാത്രം കാര്യമല്ല. കക്കയംഭാഗത്ത് 10-15 വര്‍ഷമായി കര്‍ഷകര്‍ വന്യജീവിശല്യം അനുഭവിക്കുന്നു. ഇപ്പോള്‍ അത് രൂക്ഷമായി. ചക്ക, മാങ്ങ സീസണില്‍മാത്രമാണ് ശല്യം അല്പം കുറവുള്ളത്. തലയാട് പേരിയമല, തൊട്ടില്‍പ്പാലം പൂതപ്പാറ ഭാഗത്താണ് കുരങ്ങുശല്യം ഏറ്റവുംകൂടുതലെന്ന് കര്‍ഷകര്‍ പറയുന്നു. അതിന് കാരണമെന്തെന്നറിയില്ല. പടക്കം പൊട്ടിച്ചാലൊന്നും ഇപ്പോള്‍ കുരങ്ങുകള്‍ക്ക് ഒട്ടുംഭയമില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്കെല്ലാം വലിയ വിലയിടിവാണ്. അതിനുപുറമെയാണ് വന്യജീവിശല്യം.

വന്യജീവികള്‍ കൃഷി നശിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് 1980-മുതല്‍ നിയമമുണ്ട്. 2016-ലും 18-ലും ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും സൗരോര്‍ജവേലി നിര്‍മിക്കണമെന്നും മറ്റും ഹൈക്കോടതി വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ നടപടിയൊന്നുമായില്ല.

നയാപൈസ ഇന്നുവരെ നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പനങ്ങാട് പഞ്ചായത്തിലും കാന്തലാട് വില്ലേജിലും കൃഷിഭവന്‍മുതല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കുവരെ കര്‍ഷകര്‍ പരാതിനല്‍കി. പ്രയോജനമൊന്നുമുണ്ടായില്ലെന്ന് മാത്രം. കോഴിക്കോടിന്റെ വടക്കുകിഴക്കന്‍ മലയോരങ്ങളിലെ കര്‍ഷകര്‍ ഒരേസ്വരത്തില്‍ സങ്കടത്തോടെ ചോദിക്കുന്നു- ''ഇങ്ങനെയായാല്‍ ഞങ്ങളെങ്ങനെ കഴിഞ്ഞുകൂടും?''

Content Highlights: Monkeys terrorize farmers, destroy crops in Kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented