
പടവലങ്ങയുടെ നീളവിശേഷം കേട്ട് കൃഷിക്കാരും നാട്ടുകാരും തൃശ്ശൂര്‍, പെരിങ്ങന്നൂര്‍ പൈറ്റൈങ്കര കടവില്‍ വീട്ടിലേക്ക്. ആഞ്ഞിലിത്തറ ജയന്റെ പുരയിടത്തിലാണ് നീളത്തില്‍ വമ്പനായ പടവലങ്ങ നാട്ടുകാരെ ആകര്‍ഷിക്കുന്നത്. ഏഴരയടി നീളമുണ്ട് കായകള്‍ക്ക്.
ആഞ്ഞിലിത്തറ വീട്ടില്‍ ജയന് കൃഷിയില്‍ ഏറെ താത്പര്യമാണ്. ഭാര്യ ജയന്തി വീട്ടുപറമ്പിലെ മുരിങ്ങയില്‍ പടര്‍ത്തി വളര്‍ത്തിയ പടവലമാണ് കായ്ച്ചത്. പാക്കറ്റിലെ വിത്താണ് നട്ടത്.
ചാണകപ്പൊടിയും ആട്ടിന്കാഷ്ഠപ്പൊടിയും വളമായി ഉപയോഗിച്ച് ജൈവരീതിയിലാണ് ജയന്തിയുടെ കൃഷി. നട്ട തൈകളില്‍ ഒന്നില്‍ മാത്രമാണ് ഇത്രയും നീളത്തില്‍ വിളഞ്ഞത്. ബാക്കിയുള്ളവയില്‍ സാധാരണ വലുപ്പത്തിലുള്ളവയാണ്.
Content highlights: Meet the giant Snake gourd ( Padavalam) from Thrissur
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..