കരിങ്കുന്നം: പാഠപുസ്തകങ്ങള്‍ക്കൊപ്പം ചേര്‍ത്തുവച്ച ഭക്ഷണപ്പൊതികള്‍ അധ്യാപകനെ ഏല്‍പ്പിച്ചവര്‍ കാത്തു നിന്നു, കൈ കഴുകി ഒപ്പമിരുന്ന് കഴിക്കാന്‍ . അവര്‍ കൊണ്ടുവന്നതില്‍ അപ്പമുണ്ടായിരുന്നു, ഇഡ്ഡലിയുണ്ടായിരുന്നു, ഇലക്കറിയുണ്ടായിരുന്നു, ചെറുകിഴങ്ങ് പുഴുക്കുമുണ്ടായിരുന്നു. സ്വന്തം വീട്ടില്‍ നിന്നും കൊണ്ടു വന്ന ഭക്ഷണം കൂട്ടുകാര്‍ ആസ്വദിച്ച് കഴിക്കുന്നത് കണ്ടവര്‍ സന്തോഷിച്ചു. 

മാതൃഭൂമി സീഡ് -ഹരിത കേരളം മിഷന്‍ ഹരിതോത്സവത്തിന്റെ ഭാഗമായി നടത്തിയ ഭക്ഷ്യോത്സവത്തിന്റെ ഭാഗമായാണ് കുട്ടികള്‍ ഭക്ഷണം എത്തിച്ചത്. കരിങ്കുന്നം ഗവ.എല്‍.പി.സ്‌കൂളിലെ അഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് നൂറോളം വ്യത്യസ്ത വിഭവങ്ങള്‍ ഒരുക്കിയത്. 

seed

'താളും തകരയും' എന്ന പാഠഭാഗത്തിന്റെ പഠനപ്രവര്‍ത്തനവും കൂടിയായിട്ടാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. ഭക്ഷ്യോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.ജി.എസ്.മധു നിര്‍വ്വഹിച്ചു.

agriculture

 

പി.ടി.എ പ്രസിഡന്റ് സിബി കെ.എസ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ എന്‍.കെ ഷാജന്‍, എം.പി.ടി.എ പ്രസിഡന്റ് സിയ അനീഷ്, അധ്യാപകരായ ആശ കെ എസ് ,സാബു കെ എസ് , ഗീതമ്മ എന്നിവര്‍ സംസാരിച്ചു.

Content highligts: Mathrubhumi, Agrculture, SEED,