കര്‍ഷകക്ഷേമത്തിന് 1400 കോടി; കൃഷിമന്ത്രിയുടെ പ്രഖ്യാപനം മാതൃഭൂമി കാര്‍ഷികമേളയില്‍


സി. സാന്ദീപനി

പദ്ധതി ലോകബാങ്കിന്റെ സഹായത്തോടെ

മാതൃഭൂമി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട്ട് സംഘടിപ്പിച്ച കാർഷികമേള മന്ത്രി പി. പ്രസാദ് ഉദ്ഘാടനംചെയ്യുന്നു. മദേഴ്‌സ് ഗോൾഡ് ആൻഡ് ഡയമണ്ട് മാനേജിങ് പാർട്ട്ണർ അബ്ദുൾ മുജീബ് മീരാസാഹിബ്, മാതൃഭൂമി സീനിയർ എക്‌സിക്യുട്ടീവ് എഡിറ്റർ വി. രവീന്ദ്രനാഥ്, ടോപ് ഇൻ ടൗൺ കാറ്ററേഴ്‌സ് മാനേജിങ് ഡയറക്ടർ പി. നടരാജൻ (രാജു), ലാൻഡ് ലിങ്ക്‌സ് മാനേജിങ് ഡയറക്ടർ കെ.എസ്. സേതുമാധവൻ, മാതൃഭൂമി ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ദേവിക ശ്രേയാംസ് കുമാർ, കെ.ഡി. പ്രസേനൻ എം.എൽ.എ., കാർഷിക വിദഗ്ധൻ ദേവീന്ദർ ശർമ, കൗമ മിൽക്ക് മാനേജിങ് ഡയറക്ടർ എസ്. മരുതാചലം, മന്ത്രി കെ. കൃഷ്ണൻകുട്ടി, വി.കെ. ശ്രീകണ്ഠൻ എം.പി., ഷാഫി പറമ്പിൽ എം.എൽ.എ., വി-ഗാർഡ് പമ്പ്‌സ് നാഷണൽ പ്രോഡക്ട് ഹെഡ് എം. സുബാഷ്, പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.കെ. സരസ്വതി എന്നിവർ സമീപം |ഫോട്ടോ: ഇ.എസ്. അഖിൽ

പാലക്കാട്: കര്‍ഷകക്ഷേമം ഉറപ്പാക്കാന്‍ ലോകബാങ്ക് സഹായത്തോടെ 1400 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. മാതൃഭൂമി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കാര്‍ഷികമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗതമായി കാര്‍ഷികമേഖലയിലുള്ളവര്‍ ഈ രംഗം വിട്ടുപോകാതിരിക്കാന്‍ സാധ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷികമേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് നാല് പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തി.

മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായി. 'ഇന്ത്യന്‍ കാര്‍ഷികരംഗം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും' എന്ന വിഷയത്തില്‍ കാര്‍ഷിക വിദഗ്ധന്‍ ദേവീന്ദര്‍ശര്‍മ മുഖ്യപ്രഭാഷണം നടത്തി. വി.കെ. ശ്രീകണ്ഠന്‍ എം.പി., എം.എല്‍.എ.മാരായ ഷാഫി പറമ്പില്‍, കെ.ഡി. പ്രസേനന്‍, മാതൃഭൂമി വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) ദേവിക ശ്രേയാംസ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാതൃഭൂമി സീനിയര്‍ എക്‌സിക്യുട്ടിവ് എഡിറ്റര്‍ വി. രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. സ്‌പെഷല്‍ കറസ്‌പോണ്ടന്റ് വി. ഹരിഗോവിന്ദന്‍, യൂണിറ്റ് മാനേജര്‍ എസ്. അമല്‍രാജ് എന്നിവര്‍ സംസാരിച്ചു.കൃഷിമന്ത്രി ഊന്നല്‍ നല്‍കിയ നാലുകാര്യങ്ങള്‍

1. കര്‍ഷകര്‍ക്ക് വരുമാനവും ജീവിതപുരോഗതിയും ഉറപ്പാക്കാന്‍ ആറുമാസത്തിനുള്ളില്‍ കേരള അഗ്രോ ബിസിനസ് കമ്പനി (കാപ്പോ) യാഥാര്‍ഥ്യമാകും. സംഭരണം, സംസ്‌കരണം, വിതരണം, വിപണനം എന്നിവയില്‍ ഊന്നിക്കൊണ്ടുള്ള സംവിധാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ബജറ്റില്‍ കൃഷിക്ക് നീക്കിവെക്കുന്നതിനെക്കാള്‍ തുകയുള്ള പദ്ധതിയാണിത്. കൂടുതല്‍ സംസ്‌കരണ, സംഭരണശാലകള്‍ ഇതിന്റെ ഭാഗമായി വരും. കൃഷിയുത്പന്നങ്ങള്‍ കേടാകാതെ കൊണ്ടുപോകാനുള്ള 19 റഫ്രിജറേറ്റര്‍ വാഹനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.

2. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി അതുവഴിയുള്ള വരുമാനത്തിന്റെ നല്ലൊരു പങ്ക് കര്‍ഷകര്‍ക്ക് എത്തിക്കുന്നതിനുള്ള വാം പദ്ധതി (വാല്യൂ ആഡഡ് അഗ്രിക്കള്‍ച്ചര്‍ മിഷന്‍) യും സര്‍ക്കാര്‍ ആരംഭിക്കുകയാണ്. കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണത്തിലേക്ക് കേരളം മാറുകയാണ്. ഉദ്യോഗസ്ഥരോടല്ല, കര്‍ഷകരോട് ആലോചിച്ചായിരിക്കണം ആസൂത്രണം. ഇത്തവണ ഇതിനു തുടക്കംകുറിക്കുകയാണ്.

3. ഒരു വാര്‍ഡിലെ കൃഷിയിടത്തില്‍നിന്നുതന്നെ ആസൂത്രണം തുടങ്ങും. 'ഒരു കൃഷിഭവന്‍ ഒരു ഉത്പന്നം' എന്ന രീതിയില്‍ കേരളത്തിലെ മുഴുവന്‍ കൃഷിഭവനുകളും ഓരോ ഉത്പന്നത്തില്‍ കേന്ദ്രീകരിക്കും. വിളയധിഷ്ഠിത കൃഷിയില്‍നിന്ന് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതിയിലേക്ക് നമ്മള്‍ നീങ്ങിക്കഴിഞ്ഞു. 10,800 ഫാം പ്ലാനുകള്‍ ഈ സാമ്പത്തികവര്‍ഷം തയ്യാറാക്കി നടപ്പാക്കും. പരിഷ്‌കരിച്ച കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങും. കൃഷി സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകും.

4. ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിഫാം ആലുവയില്‍ നവംബര്‍ ഒന്നിന് പ്രവര്‍ത്തനക്ഷമമാകും. വിഷമില്ലാത്ത കൃഷി എന്ന ലക്ഷ്യത്തോടെ വിപുലമായ ഒരു ജൈവകൃഷി മിഷന്‍ നടപ്പാക്കുന്ന കാര്യവും ആലോചനയിലുണ്ട്. കൂടുതല്‍ നാളികേരസംഭരണകേന്ദ്രങ്ങള്‍ തുറക്കും.

Content Highlights: Mathrubhumi agrifest Palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented