കാർഷികമേള ചൊവ്വാഴ്ചവരെ; പ്രവേശനം രാവിലെ 10 മുതല്‍ രാത്രി 8.30 വരെ


ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ

പാലക്കാട്: ‘മാതൃഭൂമി’ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള കാർഷികമേളയ്ക്ക് വെള്ളിയാഴ്ച വൈകുന്നേരം പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തിരശ്ശീല ഉയര്‍ന്നു. ശനിയാഴ്ചമുതൽ ചൊവ്വാഴ്ചവരെ രാവിലെ പത്തുമുതൽ എട്ടരവരെയാണ് പ്രദർശന-വിപണന മേളയിലേക്ക് പ്രവേശനം. ദിവസവും രാവിലെ തിരഞ്ഞെടുത്ത വിഷയങ്ങളിൽ അതത് മേഖലയിലെ കർഷകപ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറുകളുണ്ട്. സെമിനാറുകളിൽ പങ്കെടുക്കാൻ അതതുദിവസം രാവിലെ പത്തിനുമുമ്പെത്തി പേര് രജിസ്റ്റർചെയ്യാനും സൗകര്യമുണ്ട്.

‘മാതൃഭൂമി’ സർക്കാരിന് സമർപ്പിച്ച കാർഷിക വികസനരേഖ സംബന്ധിച്ച ചർച്ചയോടെയാണ് എട്ടിന് രാവിലെ പത്തിന് കാർഷികമേളവേദിയിലെ സെമിനാറുകളുടെ തുടക്കം. സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ കാർഷിക പ്രശ്നോത്തരിയുടെ മെഗാ ഫൈനൽ ഉച്ചയ്ക്ക് രണ്ടിന് നടക്കും. വൈകീട്ട് അഞ്ചിന് ‘ഹോർട്ടികൾച്ചർ കേരളത്തിൽ’ എന്ന വിഷയത്തിൽ കോലാപ്പുർ ഡി.വൈ. പാട്ടീൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. പ്രതാപനാണ് പ്രഭാഷകൻ.

‘വി-ഗാർഡ്’ ഇൻഡസ്ട്രീസാണ് മേളയുടെ പ്രസന്റിങ് സ്പോൺസർ. ‘മദേഴ്സ് ഗോൾ‍ഡ് ആൻഡ്‌ ഡയമണ്ട്സ്’ ആണ് പവേഡ് ബൈ സ്പോൺസർ. ‘കൗമ മിൽക്ക്’, കേരളാ ടൂറിസം, അപീഡ എന്നിവരാണ് അസോസിയേറ്റ് സ്പോൺസർമാർ. ‘ടോപ് ഇൻ ടൗൺ’ ഫുഡ് പാർട്ണറും ‘ഇതിഹാസ് ടൂർസ് ആൻഡ്‌ ട്രാവൽസ്’ ട്രാവൽ പാർട്ണറുമാണ്. ‘നബാഡും’ ‘കേരള ഫീഡ്സു’മാണ് സെമിനാർ സ്പോൺസർമാർ.

Content Highlights: Mathrubhumi agrifest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented