‘മാതൃഭൂമി’ കാർഷികമേളയ്ക്ക് വെള്ളിയാഴ്ച പാലക്കാട്ട് തിരശ്ശീല ഉയരും


‘മാതൃഭൂമി’ കാർഷികമേളയ്ക്ക് വെള്ളിയാഴ്ച വൈകീട്ട് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തിരശ്ശീല ഉയരും.

പാലക്കാട്: ‘മാതൃഭൂമി’ കാർഷികമേളയ്ക്ക് വെള്ളിയാഴ്ച വൈകീട്ട് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തിരശ്ശീല ഉയരും. ‘മാതൃഭൂമി’യുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് അഞ്ചുനാളത്തെ കാർഷിക പ്രദർശന-വിപണന മേള. നൂറ്റമ്പതോളം സ്റ്റാളുകളുണ്ടാകും മേളയിൽ. കാർഷികോപകരണങ്ങളുടെ പ്രദർശനവും വില്പനയും, ശ്വാനപ്രദർശനം എന്നിവയുൾപ്പെടെയുള്ള കൗതുകക്കാഴ്ചകൾ മേളയെ ആകർഷണീയമാക്കും. മന്ത്രിമാരും കാർഷികവിദഗ്ധരും പങ്കെടുക്കുന്ന സെമിനാറുകളാണ് മറ്റൊരു സവിശേഷത. കർഷകപ്രതിനിധികൾക്ക് നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനുമുള്ള ഓപ്പൺ ഫോറങ്ങളുമുണ്ട് സെമിനാറുകളിൽ.

ഏഴിന് വൈകീട്ട് അഞ്ചിന് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് വിശിഷ്ടാതിഥി. എഴുത്തുകാരനും ഭക്ഷ്യ-കാർഷിക വിദഗ്ധനുമായ ദേവീന്ദർ ശർമ മുഖ്യപ്രഭാഷണം നടത്തും. സിനിമാ പിന്നണിഗായകരായ സുനിൽകുമാറും മൃദുലാവാര്യരും നേതൃത്വംനൽകുന്ന ഗാനമേളയാണ് കലാസന്ധ്യയിൽ അരങ്ങിലെത്തുക. ‌

8-ന് രാവിലെ 10-ന് മാതൃഭൂമി സർക്കാരിന് സമർപ്പിച്ച കാർഷികവികസനരേഖയാണ് ചർച്ചയാവുക. ഉച്ചയ്ക്കുശേഷം സ്കൂൾ വിദ്യാർഥികൾക്കുള്ള കാർഷിക ക്വിസാണ്. വൈകീട്ട് ‘ഹോർട്ടികൾച്ചർ കേരളത്തിൽ’ എന്നവിഷയത്തിൽ സെമിനാർ നടക്കും. തുടർന്ന്, സിനിമാതാരം നവ്യാനായരും സംഘവും ഒരുക്കുന്ന നൃത്തസന്ധ്യ അരങ്ങേറും.

കൃഷിയിലെ പുതുരീതികൾ, ആധുനിക സാങ്കേതികത, കാർഷിക സ്റ്റാർട്ട് അപ്പുകൾ എന്നിവയെക്കുറിച്ച് ചർച്ചചെയ്യുന്നതാണ് 9-ന് രാവിലെ 10-ന് നടക്കുന്ന സെമിനാർ. ഉച്ചയ്ക്കുശേഷം കോളേജ് വിദ്യാർഥികൾക്കുള്ള ഡിബേറ്റ്, ‘നഗരമേഖലയിലെ കൃഷിയും തദ്ദേശസ്ഥാപനങ്ങളും’ എന്നവിഷയത്തിൽ ചർച്ച, പെർഫ്യൂം ബാൻഡിന്റെ സംഗീതസന്ധ്യ എന്നിവയുണ്ടാവും.

10-ന് രാവിലെ 10-ന് ക്ഷീരകർഷക സംഗമമാണ്. ഉച്ചയ്ക്കുശേഷം സീഡ് കുട്ടിക്കർഷകസംഗമം, തുടർന്ന് കാർഷികമേഖലയ്ക്ക് കൈത്താങ്ങായി സഹകരണവും എന്ന വിഷയത്തിൽ സെമിനാർ എന്നിവ നടക്കും. മട്ടന്നൂർ ശങ്കരൻകുട്ടിയും പ്രകാശ് ഉള്ള്യേരിയും നേതൃത്വംനൽകുന്ന ത്രികായ ബാൻഡാണ് അന്ന് വേദിയിലെത്തുക.

കർഷകനെ രാഷ്ട്രസേവകനായി അംഗീകരിക്കണം എന്ന പ്രമേയചർച്ചയാണ് സമാപനദിവസം രാവിലത്തെ പ്രധാനപരിപാടി. ഉച്ചയ്ക്കുശേഷം നബാർഡ് കർഷകസംഗമം നടക്കും.

വൈകീട്ട് അഞ്ചിനാണ് സമാപനസമ്മേളനം. പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടുകളാണ് സമാപനദിവസത്തെ കലാപരിപാടി.

Content Highlights: Mathrubhumi Agri fest at palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented