പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വടകര: കര്‍ഷകനെ സഹായിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് താങ്ങുവില. നാളികേരകര്‍ഷകര്‍ ഈ ചോദ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു. പച്ചത്തേങ്ങ, കൊപ്ര, ഉണ്ടക്കൊപ്ര എന്നിവയുടെ വില താങ്ങുവിലയെ നോക്കുകുത്തിയാക്കിക്കൊണ്ട് ഇടിഞ്ഞുകൊണ്ടേയിരിക്കുന്നു. ഈ പ്രതിഭാസം നാളികേരമേഖലയില്‍ ആദ്യമാണ്.
കഴിഞ്ഞവര്‍ഷം നാഫെഡ് സംഭരിച്ച കൊപ്ര വിറ്റഴിക്കാതെ കിടക്കുന്നത് പുതിയ സംഭരണത്തിന് തടസ്സമാണ്. വില ഇടിയുന്നതിന്റെ ഒരു കാരണവും ഇതുതന്നെ. പുതിയ നാളികേരസീസണ് തുടക്കംകുറിച്ചെങ്കിലും കേരകര്‍ഷകര്‍ക്ക് ആശ്വാസത്തിന് വകനല്‍കുന്ന ഒന്നുമില്ല. താങ്ങുവിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരുമാസം കേരകര്‍ഷകന് നഷ്ടം 180 കോടി രൂപയോളമാണ്.
താങ്ങുവിലയും വിപണിവിലയും:
പച്ചത്തേങ്ങ
| ഉണ്ടക്കൊപ്ര
| കൊപ്ര
| |
താങ്ങുവില | 3400 (പുതുക്കിയത്)
| 11,750
| 10,860 |
വിപണിവില | 2650
| 8800 | 8650
|
വ്യത്യാസം | 550
| 2950
| 2210
|
പച്ചത്തേങ്ങ (നഷ്ടം 60.13 കോടി രൂപ) വലുതാണെങ്കില്‍ രണ്ട്, ചെറുതാണെങ്കില്‍ മൂന്ന് പച്ചത്തേങ്ങ വേണം ഒരു കിലോക്ക്. ശരാശരി 2.5 തേങ്ങ കണക്കാക്കിയാല്‍ ഒരു തേങ്ങയ്ക്ക് ഇന്നുകിട്ടുന്നത് 10.60 രൂപ. താങ്ങുവില (32) പ്രകാരം കിട്ടേണ്ടത് 12.80 രൂപ. നഷ്ടം 2.20 രൂപ. കൊപ്ര, ഉണ്ടക്കൊപ്ര എന്നിവയ്ക്ക് ഉപയോഗിക്കുന്ന തേങ്ങ ഒഴിച്ചുനിര്‍ത്തിയാല്‍ ഒരുമാസം കേരളത്തില്‍ 27.33 കോടി പച്ചത്തേങ്ങ വിപണിയിലെത്തുന്നുണ്ട്. ഈ കണക്കില്‍ ഒരുമാസത്തെ നഷ്ടം 60.13 കോടി രൂപ. പുതുക്കിയ താങ്ങുവിലപ്രകാരം (34) നഷ്ടം 81 കോടി കവിയും.
മില്ലിങ് കൊപ്ര (നഷ്ടം 110 കോടി രൂപ)
ഇന്നത്തെവിലയില്‍ ഒരു കൊപ്രയ്ക്ക് കിട്ടുന്നത് ശരാശരി 10.50 രൂപയാണ്. താങ്ങുവിലപ്രകാരം കിട്ടേണ്ടത് 14.48 രൂപ. നഷ്ടം ഒരെണ്ണത്തിന് 3.98 രൂപ. ഒരുമാസം 27.66 കോടി തേങ്ങ കൊപ്രയാക്കുന്നു. ഇതുപ്രകാരം ഒരുമാസത്തെ നഷ്ടം 110.08 കോടി രൂപ.
ഉണ്ടക്കൊപ്ര (നഷ്ടം 11.10 കോടി രൂപ)
ഒരു കിലോ ഉണ്ടക്കൊപ്ര എട്ടെണ്ണമുണ്ടാകും. ഒരു ഉണ്ടക്കൊപ്രയുടെ ശരാശരി തൂക്കം 130 ഗ്രാം. നിലവിലുള്ള വിലയില്‍ ഒരു തേങ്ങ ഉണ്ടക്കൊപ്രയാക്കിയാല്‍ കിട്ടുന്നത് 11 രൂപ. താങ്ങുവിലപ്രകാരം കിട്ടേണ്ടത് 14.68 രൂപ. നഷ്ടം ഒരു തേങ്ങയില്‍ മാത്രം 3.68 രൂപ.
കേരളത്തില്‍ ഒരുമാസം 3.08 കോടി തേങ്ങ ഉണ്ടക്കൊപ്രയാക്കുന്നു. ഇതുപ്രകാരം ഒരുമാസത്തെ മാത്രം നഷ്ടം 11.10 കോടി രൂപ.
ഉത്പാദനച്ചെലവ് കേരളത്തില്‍
ഒരു തേങ്ങ ഉത്പാദിപ്പിക്കാന്‍-13.94 രൂപ, ഒരു ക്വിന്റല്‍ മില്ലിങ് കൊപ്ര-8996 രൂപ. ഈ കണക്കില്‍ പച്ചത്തേങ്ങയ്ക്ക് കിലോക്ക് 34 രൂപയാക്കിയാലും കര്‍ഷകര്‍ക്ക് നഷ്ടം. ഇപ്പോഴത്തെ കൊപ്രയുടെ വിപണിവില കേരളത്തിലെ ഉത്പാദനച്ചെലവിലും താഴെ (അവലംബം-കമ്മിഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസ്)
പുതിയ നിരക്കിലുള്ള സംഭരണം ഏപ്രിലില്‍
ബജറ്റില്‍ പ്രഖ്യാപിച്ച 34 രൂപയ്ക്കുള്ള പച്ചത്തേങ്ങ സംഭരണം ഏപ്രില്‍ ഒന്നുമുതല്‍ തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സംഭരണകേന്ദ്രങ്ങളുടെ എണ്ണം ഉയര്‍ത്തും. വാഹനങ്ങളില്‍പ്പോയി കര്‍ഷകരില്‍നിന്ന് തേങ്ങ സംഭരിക്കുന്നതുള്‍പ്പെടെയുള്ള സംവിധാനമുണ്ടാകും. കൊപ്രസംഭരണം തുടരണമെന്നും പുതുക്കിയ താങ്ങുവിലയ്ക്ക് സംഭരണം നടത്തണമെന്നുമുള്ള ആവശ്യം കേന്ദ്രകൃഷിമന്ത്രിയെ നേരില്‍ക്കണ്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
-പി. പ്രസാദ്, കൃഷിമന്ത്രി
Content Highlights: market price of coconut has become lower than support price making huge loss to farmers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..