Mahkota Dewa
മഹ്കോട്ടദേവ സസ്യ

ന്‍ഡൊനീഷ്യന്‍ ഔഷധസസ്യം മഹ്കോട്ടദേവ ഞള്ളൂരിലെ വീട്ടില്‍ ധാരാളമായി വളരുന്നു. ഞള്ളൂര്‍ പുത്തന്‍വീട്ടില്‍ സനജിന്റെ വീട്ടിലാണ് 350 മൂട് മഹ്കോട്ടദേവ സസ്യമുള്ളത്. മൂന്നുവര്‍ഷം മുമ്പാണ് കൃഷി തുടങ്ങിയത്. 

കാഴ്ചച്ചെടി എന്നാണ് ഇതിനെ കരുതിയത്. പാലായിലുള്ള ഒരു കര്‍ഷകന്റെ ഉപദേശമാണ് ഔഷധസസ്യമാണെന്ന് കണ്ടെത്തിയത്. 6 മാസം കൂടുമ്പോള്‍ ഇത് കായ്ക്കും. പഴമുണക്കി ഔഷധമായി ഉപയോഗിക്കാന്‍ കഴിയും. തക്കാളിയുടെ വലുപ്പമാണിതിനുള്ളത്. 

സവാള അരിയുന്നതുപോലെ അരിഞ്ഞ് പാകപ്പെടുത്തി ഉപയോഗിക്കാം. അര്‍ബുദം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പ്രമേഹം, കരള്‍രോഗം എന്നിവയ്ക്ക് ഔഷധമാണ്. അപൂര്‍വസസ്യം കാണാനും ഫലവര്‍ഗങ്ങള്‍ വാങ്ങാനുമായി നിരവധിപേര്‍ ഞള്ളൂരിലെത്തുന്നുണ്ട്.

Content Highlights: Mahkota Dewa flourishes in Njalloor, Pathanamthitta