ടുത്തകാലം വരെ പറമ്പില്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന തകര ഇന്ന് വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിയുകയാണ്. നഗരങ്ങളിലെ പച്ചക്കറിക്കടകളില്‍ ഇവ അല്പം മുമ്പേ സ്ഥാനംപിടിച്ചിട്ടുണ്ടെങ്കിലും നാട്ടിന്‍പുറത്തെ കടകളില്‍ ഈ ഇലക്കറി 'വി.ഐ.പി.' യാകുന്നത് ഇതാദ്യം. ഒട്ടേറെപ്പേര്‍ ഇപ്പോള്‍ തകര അന്വേഷിച്ചെത്തുന്നതായി കച്ചവടക്കാര്‍ പറയുന്നു.

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് ഇലക്കറികള്‍ ഉത്തമമാണെന്ന പ്രചാരണം ശക്തമായതും തകരയുടെ 'ഡിമാന്‍ഡ്' കൂട്ടാനിടയാക്കി. കെട്ടിന് 20 രൂപയ്ക്കാണ് മിക്കയിടങ്ങളിലും വില്പന. കുറ്റിച്ചെടിയായി വളരുന്ന തകരയുടെ തളിരിലകളാണ് ഭക്ഷ്യയോഗ്യം.

കുന്നിടിക്കലും വയല്‍നികത്തലും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഇടവഴികളും റോഡരികുകളും വ്യാപകമായി വെട്ടിത്തെളിച്ചതും തകരയുടെ നാശത്തിന് വഴിവെച്ചു.

തകര: സവിശേഷതകള്‍

  • 'ലെഗുമിനോസേ' കുടുംബത്തില്‍പ്പെട്ട തകരയുടെ ശാസ്ത്രീയനാമം 'കാഷിയ ടോറ'
  • നിത്യഹരിത ഏകവര്‍ഷി സസ്യം. 30-120 സെന്റിമീറ്റര്‍ ഉയരത്തില്‍ വളരും.
  • പണ്ട് പഞ്ഞമാസങ്ങളായ മിഥുനത്തിലും കര്‍ക്കടകത്തിലും ഏറെ പഥ്യം.
  • ഇലക്കറി എന്നതിലുപരി ഔഷധഗുണമേറെയുള്ള സസ്യമെന്ന് ആയുര്‍വേദം
  • തകരയുടെ മേന്മകളും പ്രത്യേകതകളും വിവരിക്കുന്ന തകരപ്പാട്ട് നിലവിലുണ്ട്. ചിറക്കല്‍ ടി.ബാലകൃഷ്ണന്‍ നായര്‍ എഡിറ്റ് ചെയ്ത് സാഹിത്യ അക്കാദമി പുറത്തിറക്കിയ 'കേരളഭാഷാഗാനങ്ങ'ളില്‍ തകരപ്പാട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്

തകരയുടെ പ്രചാരകനായി സനല്‍ ബച്ചു

കണ്ണൂര്‍ കക്കാട് പ്രദേശത്ത് തകര വില്പനയ്‌ക്കെത്തിക്കുന്നത് നാട്ടുകാരനായ സനല്‍ ബച്ചുവാണ്. കക്കാട് കാനന്നൂര്‍ സ്പിന്നിങ് മില്‍ പരിസരത്തെ ഇദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ തകരയുള്‍പ്പെടെയുള്ള ഇലക്കറികളുടെയും ഔഷധസസ്യങ്ങളുടെയും വന്‍ ശേഖരമുണ്ട്. വിത്ത് മുളപ്പിച്ച് വളര്‍ത്തിയെടുത്തവയാണെല്ലാം.

ഡിമാന്‍ഡേറെ

രാവിലെ പത്തരയോടെ കടയില്‍ തകരയെത്തും. രണ്ടുകിലോയിലധികം തകര പെട്ടെന്ന് വിറ്റുതീരും. ചിലര്‍ മുന്‍കൂട്ടി ഏല്പിക്കാറുമുണ്ട്. കെട്ടിന് 20 രൂപയ്ക്കാണ് വില്പന. എന്തായാലും പ്രതീക്ഷിച്ചതിനേക്കാള്‍ ആവശ്യക്കാരുണ്ട് - യു.സി.ദ്വിജിത്ത്

Content Highlights:  Agriculture News, Leafy Green Vegetables