കോഴിക്കോട്: തക്കാളി, വെണ്ട, മുളക്, ചീര, വഴുതിന, കബേജ്, കോളിഫ്‌ളവര്‍ എന്നീ പച്ചക്കറികള്‍ ടെറസ്സിലും അടുക്കളത്തോട്ടത്തിലും വിളവെടുത്ത വീട്ടമ്മമാര്‍. മാതൃഭൂമി, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്റെ എടക്കാട് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വീട്ടമ്മമാരാണ് വിജയകരമായി പച്ചക്കറി കൃഷി ചെയ്തത്. 

ഗ്രോ ബാഗില്‍ ടെറസിലും മറ്റുമായി കൃഷി ചെയ്ത് മൂന്നു മാസംകൊണ്ട് 589 കിലോ പച്ചക്കറികള്‍ ഉല്‍പാദിപ്പിച്ചു. പദ്ധതിയില്‍ അംഗമായവര്‍ക്ക് ഗ്രീന്‍ ടെക്‌നീഷ്യന്മാര്‍ മുഖേന യഥാസമയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. 

കൗണ്‍സിലര്‍ ടി.മുരളീധരന്‍ ശ്രീജ കെ.സി. ശങ്കരനാരായണന്‍ എന്നിവര്‍ അടുക്കള പച്ചക്കറിത്തോട്ടം പരിപാലന പദ്ധതിക്ക് നേതൃത്വം നല്‍കി. മികച്ച രീതിയില്‍ കൃഷി ചെയ്തു വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. 

Content Highlights: kitchen garden