കാര്‍ഷിക കോളേജില്‍ ഒന്നിച്ചുപഠിച്ചിറങ്ങി പലവഴിക്ക്; വിരമിച്ചശേഷം കസ്തൂരി മഞ്ഞളിനായി ഒരുമിച്ചു


സി. ശ്രീകാന്ത്

മലയിൻകീഴ് എന്ന കാർഷികഗ്രാമത്തിൽ രണ്ടാം വിളവെടുപ്പിന് ഒരുങ്ങുകയാണ് 20ലേറെ കർഷകരെ ഒരുമിച്ചു ചേർത്തുള്ള ഈ കസ്തൂരിമഞ്ഞൾ കൃഷി

ഹോർട്ടിക്കൾച്ചറിസ്റ്റുകളായ ഡോ. ജയചന്ദ്രൻ, കെ.ആർ.ബാലചന്ദ്രൻ, ഡോ. അബ്ദുൾ വഹാബ് എന്നിവർ കസ്തൂരിമഞ്ഞൾ കൃഷിയിടത്തിൽ | Photo: Mathrubhumi

തിരുവനന്തപുരം: വേരറ്റുപോകാറായിനിന്ന കസ്തൂരിമഞ്ഞൾ എന്ന അമൂല്യവിളയെ മണ്ണിൽ തിരികെ പിടിച്ചുനിർത്തിയ പ്രയത്‌നത്തിന്റെ ചരിതമാണിത്. അര നൂറ്റാണ്ടുമുൻപ് കാർഷികകോേളജിൽനിന്നു പഠിച്ചിറങ്ങി പലവഴിക്ക് പിരിഞ്ഞുപോയ മൂന്നുപേർ വിശ്രമജീവിതത്തിൽ കസ്തൂരിമഞ്ഞളിനായി ഒരുമിച്ചതിന്റെ വിജയകഥയാണിത്. മലയിൻകീഴ് എന്ന കാർഷികഗ്രാമത്തിൽ രണ്ടാം വിളവെടുപ്പിന് ഒരുങ്ങുകയാണ് 20ലേറെ കർഷകരെ ഒരുമിച്ചു ചേർത്തുള്ള ഈ കസ്തൂരിമഞ്ഞൾ കൃഷി. 1972 ബാച്ചിൽ മണ്ണുത്തി കാർഷിക കോേളജിൽ ബി.എസ്‌സി. ഹോർട്ടിക്കൾച്ചർ പഠിച്ചിറങ്ങി വെള്ളായണി കാർഷിക കോേളജ് പ്ലാന്റേഷൻ ക്രോപ്‌സ് വിഭാഗം തലവനായി വിരമിച്ച ഡോ. ബി.കെ.ജയചന്ദ്രൻ, അതേ കോേളജിൽ വെജിറ്റബിൾ ക്രോപ്‌സ് വിഭാഗം മേധാവിയായി വിരമിച്ച ഡോ. അബ്ദുൾ വഹാബ്, കനറാ ബാങ്കിൽനിന്ന് ജനറൽ മനേജരായി വിരമിച്ച കെ.ആർ.ബാലചന്ദ്രൻ എന്നിവരുടെ പരിശ്രമമാണ് ഇവിടെ മുളച്ച് തളിർക്കുന്നത്.

ഒരുകാലത്ത് കേരളത്തിന്റെ പലഭാഗത്തും വളർത്തിയിരുന്ന അമൂല്യമായ ചെടിയായിരുന്നു പരമ്പരാഗത സൗന്ദര്യവർധകവസ്തുവായ കസ്തൂരിമഞ്ഞൾ. ത്വഗ്‌രോഗങ്ങൾക്കുള്ള ഫലപ്രദമായ ഔഷധവുമായിരുന്നു. കാലക്രമേണ കൃഷി കുറഞ്ഞ് വംശനാശഭീഷണി നേരിടുന്ന വിളയായി. 'മഞ്ഞക്കൂവ' എന്ന വിള കസ്തൂരിമഞ്ഞളിന്റെ വ്യാജനായി വിപണിയിൽ സുലഭമാവുകയും ചെയ്തു. കസ്തൂരിമഞ്ഞളിന് മഞ്ഞ നിറം ഇല്ല എന്നതുപോലും പലർക്കും അറിയില്ല.കാർഷിക സർവകലാശാലയുടെ പ്രസിദ്ധീകരണത്തിൽപ്പോലും മഞ്ഞക്കൂവയുടെ ചിത്രത്തോടൊപ്പമാണ് കസ്തൂരിമഞ്ഞളിനെ പരിചയപ്പെടുത്തുന്നത്. ഈ ഘട്ടത്തിലാണ് ഡോ. ജയചന്ദ്രൻ കസ്തൂരിമഞ്ഞളിനെ സംരക്ഷിക്കാനായി കേരള കാർഷിക സർവകലാശാലയുടെ സഹായത്തോടെ പദ്ധതി ആരംഭിച്ചത്. ഒരു പതിറ്റാണ്ടോളം നീണ്ട ഗവേഷണങ്ങൾക്കും ഡി.എൻ.എ. ഫിംഗർപ്രിൻറിങ്‌ ഉൾപ്പെടെയുള്ള പരിശ്രമങ്ങൾക്കുമൊടുവിലായിരുന്നു അത്. ജയചന്ദ്രൻ വിരമിച്ചതോടെ പഠനങ്ങൾ വിസ്മൃതിയിലായി. എന്നാൽ, 2019-ൽ ഇദ്ദേഹവും ഡോ. അബ്ദുൾ വഹാബും ബാലചന്ദ്രനും ഒത്തുകൂടി യഥാർഥ കസ്തൂരിമഞ്ഞളിനെ വ്യാപിപ്പിക്കാനായി 'ഹോർട്ടികോ ഗ്രിൻസ്' എന്ന ഉദ്യമത്തിനു തുടക്കമിട്ടു. ജയചന്ദ്രന്റെ വിദ്യാർഥിനിയായിരുന്ന മലയിൻകീഴ് കൃഷി ഓഫീസർ ശ്രീജയോട് അവിചാരിതമായി ഇക്കാര്യം പങ്കുവെച്ചതാണ് കൃഷിയുടെ വലിയ സാധ്യതയിലേക്ക് എത്തിച്ചത്. തന്റെ കാർഷികഗ്രാമമായ മലയിൻകീഴ് തച്ചോട്ടുകാവിലേക്ക് ഇവരെ ശ്രീജ ക്ഷണിച്ചു. ഇരുപതോളം കർഷകരെ ബോധവവത്‌കരിച്ച് കസ്തൂരിമഞ്ഞൾ കൃഷിയിലേക്കിറക്കി. ഒരേക്കറോളം സ്ഥലത്ത് അങ്ങനെ ആദ്യ കൃഷിയിറക്കി. ആദ്യ വിളവിന് അപ്പോൾത്തന്നെ പണം നൽകി ഹോർട്ടികോ ഗ്രിൻസ് ഏറ്റെടുത്തപ്പോൾ കർഷകരും സന്തുഷ്ടർ. രണ്ടാംതവണ കൃഷിയിറക്കി വിളവ് കാത്തിരിക്കുകയാണിവർ. അപ്പോഴാണ് അടുത്ത പ്രതിസന്ധി. കിലോയ്ക്ക് മൂവായിരത്തോളം വില കൂടിയ കസ്തൂരിമഞ്ഞൾ വാങ്ങാൻ ആളില്ല. പ്രമുഖ സൗന്ദര്യസംവർധക നിർമാണക്കമ്പനിപോലും പറഞ്ഞത് വിലകുറഞ്ഞ വ്യാജൻ മതിയെന്നാണ്. എട്ടുകിലോ പൊടിക്കുമ്പോഴാണ് ഒരു കിലോ ലഭിക്കുന്നത്. ഒടുവിൽ ഇവർ മൂവരുംചേർന്ന് കമ്പനി രൂപവത്‌കരിച്ച് കസ്തൂരിമഞ്ഞൾ പൊടി പുറത്തിറക്കി. അടുത്ത വിളവെടുപ്പിൽ വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണിവർ.

തിരിച്ചറിയാം യഥാർഥ കസ്തൂരി

തനത് കസ്തൂരി മഞ്ഞൾ: ഇലകൾ നിരപ്പായതും അടിവശം തൊട്ടാൽ 'വെൽവറ്റ്' സ്പർശം തോന്നുന്നതും. പച്ചയായിരിക്കുമ്പോഴും ഇലകളിൽ കർപ്പൂരഗന്ധമുണ്ടാകും. കിഴങ്ങ് മുറിച്ചാൽ ഉൾവശം തവിട്ടുനിറം. കസ്തൂരിമഞ്ഞൾപൊടി ത്വക്കിലോ വസ്ത്രത്തിലോ കറ ഉണ്ടാക്കില്ല. മഞ്ഞക്കൂവ: തൊടുമ്പോൾ കട്ടിയുള്ള ഇല. ഇലയുടെ മധ്യഭാഗത്ത് വയലറ്റ് വര കാണാം. കർപ്പൂരഗന്ധമില്ല. കിഴങ്ങ് മുറിച്ചാൽ മഞ്ഞനിറം. വസ്ത്രത്തിലും ത്വക്കിലും കറ അവശേഷിപ്പിക്കും.

Content Highlights: kasthurimanjal thiruvananthapuram classmates mannuthi agriculture university


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented