വീട്ടാവശ്യം കഴിഞ്ഞ് വില്പനയും; കയ്പില്ലാത്ത പാവല്‍ക്കൃഷിയില്‍ നേട്ടംകൊയ്ത് പ്രകാശന്‍


പ്രകാശന്റെ വീട്ടുപറമ്പില്‍നിന്ന് കയ്പില്ലാത്ത പാവല്‍ ധാരാളമായി വിളവെടുക്കുന്നുണ്ട്. വീട്ടാവശ്യം കഴിഞ്ഞ് വില്പനയും നടത്തുന്നുണ്ട്. ആറുമാസം ഈ ചെടിയില്‍നിന്ന് വിളവെടുക്കാം.

പ്രകാശന്റെ തോട്ടത്തിൽ വിളഞ്ഞ കയ്പില്ലാത്ത പാവൽ

യ്പില്ലാത്തതും ഔഷധസമ്പുഷ്ടവുമായ പാവല്‍ കൃഷിയില്‍ നേട്ടംകൊയ്ത് പാപ്പിനിശ്ശേരി മാങ്കടവ് പാങ്കുളം സ്വദേശി പ്രകാശന്‍. കേരളത്തില്‍ അത്യപൂര്‍വമായി മാത്രം കൃഷിചെയ്ത് വിജയിക്കുന്ന ഇനമാണിത്. കയ്പില്ലാത്ത നാലുതരം പാവലുകളാണുള്ളത്. എരുമപ്പാവല്‍, പോത്തുപാവല്‍ തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. തൃശ്ശൂര്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്ന് വിത്ത് വാങ്ങിയാണ് കര്‍ഷകനായ പ്രകാശന്‍ ഗന്റോല വിഭാഗത്തില്‍പ്പെട്ട കയ്പില്ലാത്ത പാവല്‍ കൃഷി പരീക്ഷിച്ചത്.

Also Read

ഒരു കിലോയ്ക്ക് 200 രൂപ വരെ വില; കർഷകർക്ക് ...

വരിക്കച്ചക്കയ്ക്ക് ആവശ്യക്കാരേറെ; ഓൺലൈൻ ...

ഇന്ത്യയിലെ കാടുകളില്‍നിന്നും മറ്റു ശേഖരിച്ചാണ് ഇത്തരം പാവല്‍വിത്ത് കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുക്കുന്നത്. ഇന്ത്യയുടെ പലഭാഗത്തും ഈ പാവല്‍ കൃഷിയുണ്ടെങ്കിലും കേരളത്തില്‍ ഇപ്പോഴും അപൂര്‍വമാണ്. ഈര്‍പ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഇത്തരം നാലിനം പാവല്‍വിളകളും കേരളത്തിലെ മഴക്കാല കൃഷിക്ക് അനുയോജ്യമാണെന്നാണ് ദേശീയ സസ്യജനിതക സമ്പദ് സംരക്ഷണ ബ്യൂറോയിലെ കൃഷിശാസ്ത്രജ്ഞര്‍ പറയുന്നത്.

ഈ പാവലുകള്‍ നിരവധി മൂലകങ്ങളുടെ കലവറയാണ്. വിത്തുകള്‍ മുളയ്ക്കാന്‍ ഏറെ സമയമെടുക്കുന്നതിനാല്‍ മുളപ്പിച്ചെടുത്ത തൈകളോ വേരുപിടിപ്പിച്ച വള്ളിക്കഷ്ണങ്ങളോ നടീല്‍വസ്തുക്കളായി ഉപയോഗിക്കാം. ഇത്തരം പാവലുകളുടെ ആണ്‍/പെണ്‍ പൂക്കള്‍ പ്രത്യേകം ചെടികളിലാണ് കാണപ്പെടുന്നത്. ചില വിഭാഗങ്ങള്‍ക്ക് ഷഡ്പദങ്ങള്‍ വഴി പരാഗണം നടക്കുമെങ്കിലും ഗന്റോല വിഭാഗത്തിലെ പൂക്കളില്‍ പ്രാണികള്‍ സന്ദര്‍ശിക്കുകയില്ല. അതിനാല്‍ ഈ ഗണത്തിന് കൃത്രിമ പരാഗണം മാത്രമാണ് പോംവഴി.

പ്രകാശന്റെ വീട്ടുപറമ്പില്‍നിന്ന് കയ്പില്ലാത്ത പാവല്‍ ധാരാളമായി വിളവെടുക്കുന്നുണ്ട്. വീട്ടാവശ്യം കഴിഞ്ഞ് വില്പനയും നടത്തുന്നുണ്ട്. ആറുമാസം ഈ ചെടിയില്‍നിന്ന് വിളവെടുക്കാം. സാധാരണ പാവക്ക ഉപയോഗിക്കുന്ന രീതിയില്‍ ഇവയും ഉപയോഗിക്കാം. നെല്ല്, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം മികച്ച രീതിയില്‍ കൃഷിചെയ്യുന്ന പ്രകാശന്‍ കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസ് ജീവനക്കാരനാണ്.


Content Highlights: kantola or Spine Gourd Farming

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented