കൃഷിയിടത്തിൽ വിളഞ്ഞ ഭീമൻ വാഴക്കുലയുമായി സജിന
ശ്രീകണ്ഠപുരം: രണ്ടുമീറ്റര്‍ നീളം, 60 കിലോ തൂക്കം. വീട്ടുപറമ്പിലെ കൃഷിയിടത്തില്‍നിന്ന് ചുഴലിയിലെ സജിന രമേശന് ലഭിച്ചത് ഭീമന് വാഴക്കുല. കുലയില്‍ തിങ്ങിനിറഞ്ഞ് കായകളുമുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റായി ജോലിചെയ്യുന്ന ചുഴലി നവപ്രഭ വായനശാലയ്ക്ക് സമീപത്തെ സജിന രമേശന്റെ വീട്ടില്‍ ഇപ്പോള്‍ വാഴക്കുല കാണാന്‍ നാട്ടുകാരുടെ തിരക്കാണ്.
കൃഷിവകുപ്പിന്റെ കരിമ്പം അഗ്രിക്കള്‍ച്ചര്‍ ഫാമില്‍നിന്ന് കഴിഞ്ഞ വര്‍ഷം സജിന വാങ്ങിയ ടിഷ്യൂകള്‍ച്ചര്‍ ഇനത്തിലുള്ള വാഴത്തൈയാണ് ഇപ്പോള്‍ വിളവെടുത്തത്. കഴിഞ്ഞ കോവിഡ് ലോക്ഡൗണ്‍ കാലത്താണ് പച്ചക്കറിക്കൃഷിയോടൊപ്പം വാഴക്കൃഷിയും തുടങ്ങിയതെന്ന് സജിന പറഞ്ഞു. വീട്ടുപറമ്പിലെ 15 സെന്റ് സ്ഥലത്താണ് കൃഷി.
എട്ട് ടിഷ്യൂ കള്‍ച്ചര്‍ വാഴയുള്‍പ്പെടെ 25-ഓളം വാഴത്തൈകളാണ് വാങ്ങിയത്. കഴിഞ്ഞ നവംബറിലാണ് വാഴ നട്ടത്. ഇതോടൊപ്പം വാങ്ങിയ നേന്ത്രവാഴകള്‍ നേരത്തേതന്നെ കുലച്ച് വിളവെടുത്തിരുന്നു. മറ്റ് ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ കുലച്ചിരുന്നെങ്കിലും ഇത്ര വലിപ്പമുള്ള കുല ലഭിച്ചിരുന്നില്ലെന്ന് സജിന പറയുന്നു.
ഭര്‍ത്താവ് രമേശന് ഗള്‍ഫിലായിരുന്നതിനാല്‍ കൃഷികാര്യങ്ങളെല്ലാം നോക്കിയത് സജിന തന്നെയാണ്. ഭീമന് വാഴക്കുലയെക്കുറിച്ച് കരിമ്പം ഫാമില്‍ വിളിച്ചറിയിച്ചപ്പോള്‍ 'സ്വര്‍ണമുഖി' ഇനത്തില്‍പ്പെട്ട വാഴയാകുമെന്ന മറുപടിയാണ് ലഭിച്ചത്.
Content Highlights: Jumbo banana harvested in Kannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..