Photo: Mathrubhumi
കോയമ്പത്തൂര്‍: മുല്ലപ്പൂവിന് വിപണിയില്‍ കുത്തനെ വിലകൂടുകയാണ്. കഴിഞ്ഞദിവസം സത്യമംഗലം പൂമാര്‍ക്കറ്റില്‍ മുല്ലപ്പൂവിന് കിലോഗ്രാമിന് വില 3,000 രൂപവരെയായി. രണ്ടാഴ്ചമുമ്പ് കിലോഗ്രാമിന് 1,300 രൂപയായിരുന്നു വില.
പൂക്കൃഷിക്ക് പേരുകേട്ട സ്ഥലമാണ് സത്യമംഗലം. ഇവിടെ ആയിരക്കണക്കിന് ഏക്കറില്‍ മുല്ല, ജമന്തി, കോഴിച്ചൂട്ട, വാടാമല്ലി, കനകാംബരം, റോസ് തുടങ്ങിയവ കൃഷിചെയ്യുന്നുണ്ട്. കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലേക്കും സമീപജില്ലകളായ കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളിലേക്കുമാണ് പ്രധാനമായും പൂക്കള്‍ അയക്കുന്നത്.
തൈപ്പൊങ്കല്‍ ആഘോഷം തുടങ്ങിയതുമുതല്‍ മുല്ലപ്പൂവിന് വില കൂടുന്നുണ്ടായിരുന്നു. വിവാഹസീസണ്‍കൂടി തുടങ്ങിയതോടെ ഓരോദിവസവും വില കയറാന്‍ തുടങ്ങി.
മഞ്ഞുവീഴ്ചമൂലം പലയിടത്തും ഉത്പാദനം കുറഞ്ഞു. ചെടികള്‍ നശിക്കാനും തുടങ്ങി. ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച് പൂക്കള്‍ കിട്ടാതായതോടെയാണ് വില പെട്ടെന്ന് കൂടാന്‍ തുടങ്ങിയത്. കോയമ്പത്തൂര്‍ മാര്‍ക്കറ്റില്‍ സത്യമംഗലത്തുനിന്നാണ് കൂടുതല്‍ പൂക്കള്‍ വരുന്നത്. ഇവിടെയും 3,000 രൂപയില്‍ക്കൂടുതലാണ് മുല്ലപ്പൂവിന്റെ വില. ഉത്പാദനം കൂടുന്നതുവരെ വിലക്കയറ്റം തുടരുമെന്നാണ് പറയുന്നത്.
Content Highlights: jasmine flowers are sold at 3000 rupees per kilo in markets
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..