പ്രതീകാത്മക ചിത്രം
നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും ചക്ക താരമാണെങ്കിലും ഇത്തവണ ഉത്പാദനം കുറവ്. സംസ്ഥാനത്തുനിന്ന് ടണ്‍ കണക്കിന് ചക്ക അതിര്‍ത്തി കടക്കുമ്പോഴും കര്‍ഷകര്‍ക്ക് കിട്ടുന്ന വില തുച്ഛം. ഒരുടണ്‍ ചക്കയ്ക്ക് 7,000 രൂപ മാത്രമാണ് ലഭിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് 18,000 രൂപവരെയുണ്ടായിരുന്നിടത്താണിതെന്ന് കര്‍ഷകര്‍ പറയുന്നു.
ചക്ക മറുനാടുകളിലേക്ക് കയറ്റിയയയ്ക്കുമ്പോള്‍ ഇടനിലക്കാരാണ് ലാഭംകൊയ്യുന്നത്. മലയോരമേഖലകളില്‍നിന്ന് ചക്ക വാങ്ങുന്ന കച്ചവടക്കാര്‍ നിരവധിയാണ്. ചെറുകിട കച്ചവടക്കാര്‍ വാഹനവുമായെത്തി ചെറുതും വലുതുമായ ചക്കയ്ക്ക് മൊത്തത്തില്‍ വിലയുറപ്പിച്ച് വാങ്ങുകയാണ്.
ചെറുകിടകച്ചവടക്കാര്‍ ഒരു ചക്കയ്ക്ക് 30 രൂപയാണ് ഉടമയ്ക്ക് കൊടുക്കുന്നത്. ചെറുതും വലുതുമായ എല്ലാ ചക്കയ്ക്കും ഒരുവിലയാണ്. രണ്ടുവര്‍ഷംമുമ്പ് ഒരു ചക്കയ്ക്ക് 100 രൂപ ഉണ്ടായിരുന്നു. ഒരുടണ്‍ ചക്ക കൊടുത്താല്‍ 18,000 രൂപവരെ ഉണ്ടായിരുന്ന സമയത്താണ് ഉടമസ്ഥര്‍ക്ക് 100 രൂപ നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഒരുടണ്ണിന് 7,000 രൂപ മാത്രമാണുള്ളത്. അതിനാലാണ് ചക്കവില 30 രൂപയായതെന്ന് കച്ചവടക്കാര്‍ പറയുന്നു.
പത്തനംതിട്ടയിലെ റാന്നിയിലും സമീപപ്രദേശങ്ങളിലുംനിന്നാണ് ഏറ്റവുംകൂടുതല്‍ ചക്കയെത്തുന്നത്. ഇവിടങ്ങളിലെ ചക്കകള്‍ എരുമേലിയിലാണ് ചെറുകിടകച്ചവടക്കാര്‍ കൊടുക്കുന്നത്. അവിടന്ന് മൊത്തക്കച്ചവടക്കാര്‍ മറുനാടുകളില്‍ എത്തിക്കും. ചക്കയില്‍നിന്ന് ബിസ്‌കറ്റ്, ബേബിഫുഡ് തുടങ്ങിയ ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നത്. കാലാവസ്ഥാവ്യതിയാനമാണ് ഇത്തവണ ചക്ക കുറയാന്‍ കാരണമെന്നും കര്‍ഷകര്‍ പറയുന്നു. ഉത്പാദനം കുറഞ്ഞിട്ടും ഒരുടണ്‍ ചക്കയ്ക്ക് 7000 രൂപമാത്രം.
Content Highlights: Jackfruit price drops to Rs 30; farmers in distress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..