white jackfruitചക്കക്കുരുവില്‍നിന്ന് മുളച്ചുപൊന്തിയത് വെള്ളപ്ലാവ്. ഇലയും തണ്ടും എല്ലാം വെള്ളയായിട്ടാണ് ഈ വരിക്കപ്ലാവ് മുളച്ചത്. കൈപ്പറമ്പ് കണ്ടിരുത്തി ജിഗീഷിന്റെ വീട്ടിലാണ് പ്ലാവിന്‍തൈ. വരിക്കച്ചക്കയുടെ ഇരുപതോളം കുരുക്കള്‍ വീട്ടുകാര്‍ മുളപ്പിക്കാന്‍ വെച്ചിരുന്നു. മുളച്ചു വന്ന തൈകളില്‍ ഒന്നാണ് വെള്ള നിറത്തില്‍ കണ്ടെത്തിയത്.

'ആല്‍ബിനോ മ്യൂട്ടിനിസം' എന്ന പ്രതിഭാസമാണിതെന്ന് മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസര്‍ ആന്‍ഡ് ഹെഡ് ഡോ. ലത അഭിപ്രായപ്പെട്ടു. ഹരിതകം കുറഞ്ഞ അവസ്ഥയാണിത്. ഈ അത്യപൂര്‍വ പ്ലാവിന്‍തൈയുടെ ശാസ്ത്രീയ വശങ്ങള്‍ മനസ്സിലാക്കുന്നതിന് കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗവുമായി ബന്ധപ്പെട്ടതായി തോളൂര്‍ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് ഇ.ബി. ലുധീഷ് പറഞ്ഞു.

Content highlights: Agriculture News, jackfruit plant