ജാക്ക് ഫ്രൂട്ട് കോൺഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ലീഡേഴ്സ് സമ്മിറ്റ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു. പത്തനംതിട്ട കൃഷി വിജ്ഞാൻ കേന്ദ്ര മേധാവി ഡോ. സി.പി.റോബർട്ട് സമീപം.
കര്‍ഷകര്‍ മുതല്‍ ഗവേഷകരെ വരെ കോര്‍ത്തിണക്കി ചക്കയ്ക്ക് ആഗോള സാധ്യത കണ്ടെത്താന്‍ ജാക്ക് ഫ്രൂട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ. സംസ്ഥാന ഫലമായ ചക്കയുടെ സാധ്യതകളില്‍ ഗവേഷണം നടത്തുകയും പരിശീലനം നല്‍കുകയും ചെയ്യുന്ന സംസ്ഥാന റിസോഴ്സ് സെന്ററായ പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പിന്തുണയോടെ ചക്കയ്ക്ക് വിപണി സാധ്യത വര്‍ധിപ്പിക്കാനുള്ള കര്‍മ്മ പദ്ധതി ജാക്ക്ഫ്രൂട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ വഴി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള തനതായ ചക്കയിനങ്ങള്‍ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി സര്‍വേയും ജിയോ ടാഗിംഗും ജെഎഫ്സിഐ നടത്തും. മികച്ചയിനം പ്ലാവിന് തൈകള്‍ കണ്ടെത്തി പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രയുടെ ഇന്‍ക്യൂബേഷന്‍ സൗകര്യം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും ജെ.എഫ്.സി.ഐയുടെ പ്രവര്‍ത്തനം ഉപകരിക്കുമെന്ന് പത്തനംതിട്ട കൃഷി വിജ്ഞാന് കേന്ദ്ര മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. സി.പി. റോബര്‍ട്ട് വ്യക്തമാക്കി.
ചക്കയും ചക്ക ഉത്പന്നങ്ങളും ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതിനും മാംസത്തിന് പകരമായി ഉപയോഗിക്കാവുന്ന തരത്തില്‍ ചക്കയില്‍ നിന്ന് മികച്ച മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ദേശീയ അന്തര്‍ദേശീയ കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുന്നതിനുമാണ് ജാക്ക് ഫ്രൂട്ട് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യ (ജെഎഫ്സിഐ) മുന്‍ഗണന നല്‍കുന്നത്. സ്റ്റേറ്റ് ജാക്ക് ഫ്രൂട്ട് റിസോഴ്സ് സെന്ററായ പത്തനംതിട്ട കൃഷി വിജ്ഞാന് കേന്ദ്രയില്‍ നടന്ന ചടങ്ങില്‍ ജാക്ക് ഫ്രൂട്ട് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലീഡേഴ്സ് മീറ്റിലൂടെ തുടക്കം കുറിച്ചു. 2023 മാര്‍ച്ചില്‍ ജാക്ക് ഫ്രൂട്ട് നാഷണല്‍ കോണ്‍ക്ലേവും 2024 ല്‍ ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്ലാവ് കര്ഷകന് മുതല്‍ ചക്ക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നവര്‍ വരെയുള്ളവരെ ഒരു കുടക്കീഴില് അണിനിരത്തുന്നതിനാണ് ജെഎഫ്സിഐയിലൂടെ സ്റ്റേറ്റ് ജാക്ക് ഫ്രൂട്ട് റിസോഴ്സ് സെന്റര്‍ ലക്ഷ്യമിടുന്നത്. ചക്കയുമായി ബന്ധപ്പെട്ട പ്രോത്സാഹന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമായ നയരൂപീകരണത്തിലും ജെ.എഫ്.സി.ഐ. സഹകരിക്കും.
ജെ.എഫ്.സി.ഐ. രക്ഷാധികാരിയും പ്രമുഖ കര്‍ഷകനുമായ ജോര്‍ജ് കുളങ്ങര ലീഡേഴ്സ് മീറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഷിക സര്‍വകലാശാല അഗ്രിബിസിനസ് ഇന്‍ക്യുബേറ്റര്‍ മേധാവി ഡോ. കെ.പി. സുധീര്‍, പത്തനംതിട്ട കൃഷി വിജ്ഞാന് കേന്ദ്ര മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. സി.പി.റോബര്‍ട്ട്, ഡോ. റിന്‍സി കെ. എബ്രഹാം, ഡോ. സിന്ധു സദാനന്ദന്, ജെ.എഫ്.സി.ഐ പ്രസിഡന്റ് ജോയ്സ് പി മാത്യു, സെക്രട്ടറി മഹേഷ് ചന്ദ്രന്, വൈസ് പ്രസിഡന്റ് രാജന് വി. ബാലൂര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളിലായി ടോമി ജോര്‍ജ്, രാജേഷ്. കെ, പി.ജി. അശോകന്, അജയ് ബി. പിള്ള, ജോജി തോമസ്, ജോയ്സ് പി. മാത്യു, മഹേഷ് ചന്ദ്രന് എന്നിവര്‍ ജെ. എഫ് . സി. ഐ. യുടെ ആക്ഷന്‍ പ്ലാന്‍ വിശദീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള 60 പ്രതിനിധികള്‍ ലീഡേഴ്സ് സമ്മിറ്റില്‍ പങ്കെടുത്തു.
കര്‍ഷകര്‍, നഴ്സറികള്‍, സംരംഭകര്‍, കയറ്റുമതി ചെയ്യുന്നവര്‍, സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നവര്‍, പുതു തലമുറ ഭക്ഷ്യോല്‍പ്പാദകര്‍, ഗവേഷകര്‍ തുടങ്ങി ചക്കയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ജെ.എഫ്.സി.ഐയുടെ ഭാഗമാകാം.
Content Highlights: jackfruit confederation of india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..