ആലുവയിലെ കാർബൺ ന്യൂട്രൽ ഫാമിൽ സന്ദർശനത്തിനെത്തിയ ഇസ്രയേൽ എംബസിയിലെ അഗ്രികൾച്ചറൽ അറ്റാഷെ യായർ എഷേൽനീല അമരിയുടെ തൈ നടുന്നു | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ജില്ലയിലെ കൃഷിരീതികളും കാര്‍ഷിക ഫാമുകളും കണ്ട് വിലയിരുത്താന്‍ ഇന്ത്യയിലെ ഇസ്രയേല്‍ എംബസിയിലെ അഗ്രികള്‍ച്ചറല്‍ അറ്റാഷെ യായര്‍ എഷേല്‍ എത്തി. കൃഷിവകുപ്പിന്റെ കീഴിലുള്ള മരട് കാര്‍ഷിക മൊത്തവ്യാപാരവിപണി സന്ദര്‍ശിച്ചു. ഇന്‍ഡോ-ഇസ്രയേല്‍ അഗ്രികള്‍ച്ചറല്‍ പ്രോജക്ടിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഇന്ത്യ-ഇസ്രയേല്‍ സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചുവരുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടിനെക്കുറിച്ച് അറ്റാഷെ വിശദീകരിച്ചു.
മരട് കാര്‍ഷിക മൊത്തവ്യാപാര വിപണിയുടെ കീഴിലുള്ള വിവിധ പ്രദേശങ്ങള്‍, മണ്ണ് പരിശോധന-അഗ്മാര്‍ക്ക് ലാബുകള്‍ എന്നിവയും അറ്റാഷെയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ഇസ്രയേല്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് കോ-ഓപ്പറേഷന്‍ പ്രോജക്ട് ഓഫീസര്‍ ബ്രഹ്‌മദേവ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി ജോസ്, മരട് മാര്‍ക്കറ്റ് സെക്രട്ടറി ടി. ചിത്ര, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സെറിന്‍ ഫിലിപ്പ്, മാര്‍ക്കറ്റ് അസിസ്റ്റന്റ് സെക്രട്ടറി ചിത്ര കെ. പിള്ള തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമായ ആലുവ ഫാമും അറ്റാഷെ സന്ദര്‍ശിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍ അറ്റാഷെയോടൊപ്പമുണ്ടായിരുന്നു. പിറവം പാഴൂരില്‍ പ്രവര്‍ത്തിക്കുന്ന ലീനാസ് കൂണ്‍ ഉദ്പാദന കേന്ദ്രം സന്ദര്‍ശിച്ച അറ്റാഷെ കൂണ്‍കൃഷി വിപുലമാക്കാനാവശ്യമായ ഇസ്രയേല്‍ സാങ്കേതിക വിദ്യ വാഗ്ദാനം നല്‍കിയാണ് മടങ്ങിയത്. പിറവം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ്, വാര്‍ഡ് കൗണ്‍സിലര്‍ സഞ്ജിനി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.ജി. സീന, കൃഷി ഓഫീസര്‍ ചന്ദന അശോക് എന്നിവര്‍ പങ്കെടുത്തു.
Content Highlights: israel agricultural attache visitsw kochi to get to know about kerala's agricultural market
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..