കാര്‍ഷിക സര്‍വകലാശാലയിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ ഹൈഡ്രോപോണിക്സിലും അക്വാപോണിക്സിലും മൂന്ന് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
മണ്ണ് ഉപയോഗിക്കാതെ പൂര്‍ണമായും വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യാന്‍ സാധിക്കുന്ന നൂതന കൃഷിരീതികളായ ഹൈഡ്രോപോണിക്സ്, പച്ചക്കറി കൃഷിക്കൊപ്പം മീന്‍ വളര്‍ത്തല്‍ കൂടി സാധിക്കുന്ന അക്വാപോണിക്സ് എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.
വെള്ളാനിക്കരയിലെ Hi-tech Research and Training unit Hall ല്‍ ഡിസംബര്‍ 21 മുതല്‍ 23 വരെയാണ് പരിശീലനം നല്‍കുന്നത്.
വിവിധതരം ഹൈഡ്രോപോണിക്സ് സിസ്റ്റം, അക്വാപോണിക്സ് സിസ്റ്റത്തിന്റെ രൂപകല്‍പ്പനകള്‍, പ്രവര്‍ത്തന-ഉപയോഗ-പരിപാലന രീതികള്‍,ഇന്സ്റ്റലേഷന്, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം എന്നിവയെക്കുറിച്ച് വിദഗ്ദ്ധര്‍ ക്ലാസുകളെടുക്കും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം: 7025498850