പ്രളയം; മത്സ്യ കര്‍ഷര്‍ക്ക് 2.8 കോടി രൂപയുടെ നഷ്ടം


കട്‌ല, രോഹു, ചെമ്പല്ലി, ഗ്രാസ് കാർപ്പ് തുടങ്ങി ഭക്ഷ്യയോഗ്യമായ മീനുകളെല്ലാം ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ വിളവെടുപ്പ് കണക്കിലെടുത്താണ് വളർത്തുന്നത്.

നത്തമഴയിലും വെള്ളപ്പൊക്കത്തിലും മത്സ്യക്കർഷകർക്ക് വലിയ നഷ്ടം. വയനാട് ജില്ലയിൽ 49 ഹെക്ടറിലെ മത്സ്യക്കൃഷിയാണ് നശിച്ചത്. കുളങ്ങളിലേക്ക് മണ്ണിടിഞ്ഞുവീണും വെള്ളപ്പൊക്കത്തിൽ വളർത്തുമത്സ്യങ്ങളും കുഞ്ഞുകളും ഒഴുകിപ്പോയുമാണ് നാശനഷ്ടമുണ്ടായത്.

ആകെ 2.8 കോടി രൂപയുടെ നഷ്ടമാണ് ഈവർഷത്തെ പ്രളയത്തിൽ വയനാട്ടിലെ മത്സ്യകർഷകർക്കുണ്ടായതെന്ന് ഫിഷറീസ് വകുപ്പ് അസി. ഡയറക്ടർ എം. ചിത്ര പറഞ്ഞു. കഴിഞ്ഞവർഷത്തെക്കാൾ വലിയ നാശമാണ് ഇത്തവണയുണ്ടായതെന്ന് കർഷകർ പറയുന്നു. കനത്തമഴയിലും കാറ്റിലും മിക്കവരുടെയും കുളങ്ങളുടെ തിണ്ടിടിഞ്ഞുവീണു.

ഫിഷറീസ് വകുപ്പിന്റെ മത്സ്യകേരളം പദ്ധതിയുടെ ഭാഗമായി കർഷകരുടെ കുളങ്ങളിൽ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഇതെല്ലാം ഒഴുകിപ്പോയി. അടുത്തവർഷംമുതൽ മഴക്കാലം കഴിഞ്ഞതിനുശേഷംമാത്രം മത്സ്യക്കുഞ്ഞുങ്ങളെ നൽകിയാൽമതിയെന്നാണ് കർഷകർ പറയുന്നത്.

നാലുമാസംമുമ്പ് സർക്കാരിന്റെ ഗിഫ്റ്റ് മത്സ്യക്കൃഷി പദ്ധതിയിൽ നിക്ഷേപിച്ച മത്സ്യങ്ങളുടെ വിളവെടുപ്പ് പൂർത്തിയാകുംമുമ്പാണ് പ്രളയം വന്നത്. നന്നായി വളർത്തിക്കൊണ്ടുവന്ന് വിൽപ്പനയ്ക്ക് അനുയോജ്യമാംവിധം തൂക്കമുള്ള മത്സ്യങ്ങളാണ് ഒലിച്ചുപോയത്. കട്‌ല, രോഹു, ചെമ്പല്ലി, ഗ്രാസ് കാർപ്പ് തുടങ്ങി ഭക്ഷ്യയോഗ്യമായ മീനുകളെല്ലാം ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ വിളവെടുപ്പ് കണക്കിലെടുത്താണ് വളർത്തുന്നത്.

ഇതിനൊപ്പം അലങ്കാരമത്സ്യങ്ങൾ ബ്രീഡിന് ഉപയോഗിക്കുന്നതടക്കം ഒഴുകിപ്പോയവരുണ്ട്. ഒരു മീനിന് 4000 രൂപ വരെ വിലകിട്ടുന്ന ജെയ്ന്റ് ഗൗര, കോയികാർപ്പ്, ഗപ്പി തുടങ്ങിയ മത്സ്യങ്ങളാണ് കൂടുതലായി അലങ്കാര മത്സ്യക്കർഷകർ വളർത്തുന്നത്.

കുളങ്ങൾ നിറഞ്ഞുകവിയാതിരിക്കാൻ മുൻകരുതലെടുത്ത കർഷകർക്കും അപ്രതീക്ഷിതമായ മഴക്കെടുതിയെ തടയാനായില്ല. സാധാരണ രണ്ടിഞ്ചിന്റെ പൈപ്പിട്ട് കുളത്തിൽനിന്ന്‌ വെള്ളം പുറത്തുകളയുന്നതാണ് പതിവ്, ഇത്തവണ മഴക്കെടുതി പ്രതീക്ഷിച്ച് ആറിഞ്ച് പൈപ്പിട്ടിരുന്നു.

എന്നിട്ടും കുളം നിറഞ്ഞുകവിഞ്ഞ് വലിയ നഷ്ടമുണ്ടായി -വെങ്ങപ്പള്ളി തെക്കുംതറയിലെ മത്സ്യകർഷകനായ കൃഷ്ണവിലാസത്തിൽ ശശീന്ദ്രൻ പറഞ്ഞു. സർക്കാർസഹായങ്ങളില്ലാതെ ഇനിയും കൃഷി മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നാണ് ഇവരുടെ അഭിപ്രായം.

19 ലക്ഷത്തിന്റെ നഷ്ടം, ബാധ്യതകൾമാത്രമാണ് ബാക്കി

ഒമ്പതുകുളങ്ങളിലായി മീൻകൃഷി ചെയ്തിരുന്നു. ഇത്തവണ 90 ശതമാനം മീനും പ്രളയത്തിൽ ഒലിച്ചുപോയി. 2004 മുതൽ കൃഷിചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷവും ഈവർഷവും മാത്രമാണ് നാശമുണ്ടായത്. കഴിഞ്ഞവർഷം പതിറ്റാണ്ടുകൾക്കിടയിൽ ഒരു പ്രളയം എന്നാണ് കരുതിയത്.

അതിനാൽത്തന്നെ ഇത്തവണ കടംവാങ്ങിയും കൃഷിയിറക്കി. മുൻവർഷത്തെക്കാളും നാശനഷ്ടങ്ങളാണ് ഉണ്ടായത്. 19 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. സർക്കാരിൽനിന്ന്‌ സഹായമില്ലാതെ ഇനി മത്സ്യക്കൃഷിയെ ആശ്രയിക്കാനാവില്ല.

ശശീന്ദ്രൻ, തെക്കുംതറ, മത്സ്യക്കർഷകൻ

Content Highlights: Huge Loss In Fish Farming

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


image

ജില്ലയുടെ പേരുമാറ്റുന്നതില്‍ പ്രതിഷേധം: ആന്ധ്രയില്‍ മന്ത്രിയുടെയും എം.എല്‍.എയുടെയും വീടിന് തീയിട്ടു 

May 24, 2022

More from this section
Most Commented