
തൃശ്ശൂർ മാതൃഭൂമി ഓഫീസിന്റെ മട്ടുപ്പാവിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുന്നു
പച്ചക്കറി സംഭരിച്ച വകയില്‍ ഹോര്‍ട്ടികോര്‍പ്പില്‍നിന്ന് കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള തുക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് കൃഷിമന്ത്രി സുനില്‍കുമാര്‍. മാതൃഭൂമി ഓഫീസിന്റെ മട്ടുപ്പാവിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിലയിനത്തില്‍ ഏറെ പണം കൊടുക്കാനുണ്ട്. വയനാട്ടില്‍ മാത്രം 96 ലക്ഷം രൂപയാണുള്ളത്. ഈയാഴ്ചതന്നെ കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ഷികരംഗവുമായി ബന്ധപ്പെട്ട് 'മാതൃഭൂമി' കഴിഞ്ഞദിവസങ്ങളില്‍ പരമ്പരയിലൂടെയും മുഖപ്രസംഗത്തിലൂടെയും മുന്നോട്ടുവെച്ച പല ആശയങ്ങളോടും സര്‍ക്കാരിന് പൂര്‍ണ യോജിപ്പാണുള്ളത്.
ഇതില്‍ ഊന്നിപ്പറഞ്ഞിട്ടുള്ള ഉത്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുഖപ്രസംഗം നിര്‍ദേശിച്ചതുപോലെ വിപണനത്തിന് സ്ഥിരംസംവിധാനമാണ് ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു.
തക്കാളി, പടവലം, പാവല്‍, കോവല്‍, ചുരങ്ങ, മത്തന്‍, വെള്ളരി, കുരുമുളക്, പച്ചമുളക് തുടങ്ങി ഒട്ടേറെയിനങ്ങളാണ് ജീവനക്കാര്‍ 'മാതൃഭൂമി' ഓഫീസിന്റെ മട്ടുപ്പാവില്‍ ജൈവരീതിയില്‍ കൃഷിചെയ്തത്.
Content Highlights: Horticorp's arrears to farmers will be settled soon, says V.S.Sunil kumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..