കേന്ദ്രനിയമവും മഞ്ഞുവീഴ്ചയും വിനയാകുന്നു; അത്ര മധുരമല്ല തേന്‍കര്‍ഷകന്റെ കാര്യവും


സുരേഷ് മോഹൻ

കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ പുതിയ നിയമമനുസരിച്ച് തേനില്‍ പരമാവധി 20 ശതമാനമേ ജലാംശം അനുവദിക്കൂ.

Photo: Mathrubhumi Archives

തേനിലെ ജലാംശം നിയന്ത്രിച്ചുകൊണ്ടുള്ള പുതിയ കേന്ദ്ര നയവും മഞ്ഞുവീഴ്ചയും കേരളത്തിലെ തേന്‍വിപണിയുടെ മധുരംകുറയ്ക്കുന്നു. തേന്‍കര്‍ഷകര്‍ ആശങ്കയിലാണ്. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ പുതിയ നിയമമനുസരിച്ച് തേനില്‍ പരമാവധി 20 ശതമാനമേ ജലാംശം അനുവദിക്കൂ.

എന്നാല്‍ കേരളത്തിന്റെ അന്തരീക്ഷത്തില്‍ ജലാംശം കൂടുതലുള്ളതിനാല്‍ 20 മുതല്‍ 25 ശതമാനംവരെ തേനിലും അത് കാണാറുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സും അഗ്മാര്‍ക്കും 25 വരെ ആകാമെന്ന് പറയുന്നുണ്ടെങ്കിലും അതോറിറ്റി ഇത് അംഗീകരിക്കുന്നില്ല. പരിശോധനനടത്തി പിടികൂടിയാല്‍ അഞ്ചുലക്ഷം രൂപവരെയാണ് പിഴ ഈടാക്കുക.

കേരളത്തിന് പുറമെ മംഗളൂരു, തമിഴ്നാട്ടിലെ മാര്‍ത്താണ്ഡം എന്നിവിടങ്ങളിലും റബ്ബര്‍ത്തോട്ടങ്ങളെ ആശ്രയിച്ച് തേന്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് നിയമം ഇരുട്ടടിയാവും. മറ്റു സംസ്ഥാനങ്ങളില്‍ മഴയും അന്തരീക്ഷത്തിലെ ജലാംശംവും താരതമ്യേന കുറവായതിനാല്‍ തേനിലും ജലാംശം കുറയും. അതുകൊണ്ട് അവരെ ഈ നിയമം കാര്യമായി ബാധിക്കില്ലെന്ന് മാവേലിക്കരയിലെ ഹോര്‍ട്ടികോര്‍പ്പ് റീജ്യണല്‍ മാനേജര്‍ ബി. സുനില്‍ പറയുന്നു.

വന്‍കിട തേന്‍ വ്യാപാരികള്‍ യന്ത്രമുപയോഗിച്ച് തേനിലെ ജലാംശം കുറയ്ക്കുന്നുണ്ടെന്ന് കോട്ടയം റബ്ബര്‍ ബോര്‍ഡിന് കീഴില്‍ തേനിച്ച കര്‍ഷകര്‍ക്ക് പരിശീലനംനല്‍കുന്ന ബിജു ജോസഫ് പറഞ്ഞു. പക്ഷേ ഈ യന്ത്രസംവിധാനത്തിന് 18 ലക്ഷത്തോളം രൂപ ചെലവുവരും. കേരളത്തിലെ സാധാരണ തേന്‍ കര്‍ഷകര്‍ക്ക് ഇത്ര മുതല്‍മുടക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലെ ഒരു തേന്‍കര്‍ഷകന്റെ ശരാശരി വാര്‍ഷിക ഉത്പ്പാദനം 500 കിലോമുതല്‍ 1000 കിലോഗ്രാം വരെയാണ്. 2000 മുതല്‍ 4000 കിലോവരെ ഒരുവര്‍ഷം ഉത്പ്പാദനം നടത്തുന്ന കര്‍ഷകനുമാത്രമേ ഇത്തരം യന്ത്രങ്ങള്‍ ഉപയോഗിക്കാനാവൂ. സീസണ്‍ ആയ ഫെബ്രുവരിയില്‍പ്പോലും രാവിലെ മഞ്ഞുവീഴ്ചയുള്ളതിനാല്‍ റബര്‍മരങ്ങളുടെ ഇല പൊഴിയുന്നതും തേന്‍കൃഷിയെ ബാധിച്ചിട്ടുണ്ട്. ജൂണിലാണ് സാധാരണ തേന്‍കൃഷി പുതിയതായി തുടങ്ങാറുള്ളത്. കേരളത്തില്‍ 99 ശതമാനം തേന്‍കൃഷിയും റബ്ബര്‍ തോട്ടങ്ങളിലാണ് നടത്തുന്നത്.

പരിഹാരത്തിനുശ്രമം

നിലവിലെ പ്രതിസന്ധിക്ക് പരിഹാരംകാണാന്‍ തേന്‍ കര്‍ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് 17-ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുന്‍കൈ എടുത്ത് തിരുവനന്തപുരത്ത് ഉന്നതയോഗം ചേര്‍ന്നിരുന്നു. കാര്‍ഷിക സര്‍വ്വകലാശാല പ്രതിനിധികള്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനം വരുന്നതുവരെ കര്‍ഷകരുടെ ഇടങ്ങളില്‍ പരിശോധനനടത്തി പിഴ ചുമത്തരുതെന്ന് മന്ത്രി വാക്കാല്‍ നിര്‍ദ്ദേശംനല്‍കിയിട്ടുണ്ട്.

കേരളത്തില്‍ തേനിലെ ജലാംശം കൂടാന്‍ കാരണം സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാലയേയും ഹോര്‍ട്ടികോര്‍പ്പ് മാവേലിക്കര റീജ്യണല്‍ മാനേജര്‍ ബി. സുനിലിനേയും യോഗത്തില്‍ ചുമതലപ്പെടുത്തി. അവര്‍ റിപ്പോര്‍ട്ട് കൃഷിവകുപ്പിന് കൈമാറി. സര്‍ക്കാര്‍ ഇത് കേന്ദ്രസര്‍ക്കാരിലേക്ക് നല്‍കും. കേരളത്തിന്റേതായ ഒരു തേന്‍ ബ്രാന്‍ഡ് ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് രൂപംനല്‍കാനും വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Honey farmers in Kerala are in trouble


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented