
ഫോറസ്ട്രി കോളേജിന്റെ ഭക്ഷ്യമുളന്തോട്ടം| ഫോട്ടോ: മാതൃഭൂമി
മലയാളിയുടെ ഭക്ഷണമായി മുളന്തണ്ടുകളും എത്തുന്നു. പുഴുക്ക്, പുട്ട്, കറി, അച്ചാര്‍, സൂപ്പ് എന്നിങ്ങനെയായി ഇളംമുളന്തണ്ടുകള് ഉപയോഗിക്കാം. ചെലവുകുറഞ്ഞതും പോഷകസമ്പന്നവുമാണ്. ഇത്തരം ഭക്ഷ്യയോഗ്യമായ മുളഭേദങ്ങളുടെ വലിയ തോട്ടമൊരുക്കിയിരിക്കുകയാണ് കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഫോറസ്ട്രി കോളേജ്. തൈകള്‍ വിതരണം ചെയ്യുന്നുമുണ്ട്.
ഏറ്റവും ഗുണമേറിയ എട്ടിനം മുളകളാണ് ഇവിടെ വളരുന്നത്. സ്വീറ്റ് ബാംബുവാണ് തോട്ടത്തിലെ കേമന്‍. നൂറുഗ്രാം സ്വീറ്റ് ബാംബുവില്‍ 5.42 ഗ്രാം കാര്‍ബോഹൈഡ്രേറ്റുണ്ട്. നാരുകളുടെ സാന്നിധ്യം 4.49 ഗ്രാമാണ്. കൊഴുപ്പ് അരഗ്രാം മാത്രവും. ഇതുകൂടാതെ വിവിധ വിറ്റാമിനുകളും. മുളകളിലടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കലുകള്‍ ബാക്ടീരിയകള്‍ക്കും വൈറസുകള്ക്കുമെതിരേ ഏറെ ഫലപ്രദമാണ്. ഇവയിലടങ്ങിയിട്ടുള്ള പൊട്ടാസ്യം ഹൃദ്രോഗമുള്ളവര്‍ക്ക് പ്രയോജനകരവും.
ഭക്ഷണത്തിനായി ഏറ്റവുമധികം ഉപയോഗിക്കുന്നത് റവാമി, റുപായ്, ബര്‍മ എന്നീ മുളകളാണ്. ഇവയെല്ലാം 20 മൂട് വീതമാണ് വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ഭക്ഷണത്തിനും ഉപയോഗപ്പെടുത്താവുന്ന വെജറ്റല്, ബംഗാള്‍, ഫീമെയില്‍, ഗ്രീന്‍ എന്നീ ഇനങ്ങളും 20 മൂടുവീതം തോട്ടത്തിലുണ്ട്. മുളയുടെ ചുവട്ടില്നിന്നുവരുന്ന കുരുന്നാണ് ഭക്ഷണത്തിനായി ഉപയോഗപ്പെടുത്തുക. ഇത് മുറിച്ചെടുത്ത് തിളപ്പിച്ച് ഊറ്റിയശേഷമാണ് ഭക്ഷണമാക്കുന്നത്.
Content Highlights: Grow Edible Bamboo Shoots
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..