-
ലോക്ഡൗണ്‍കാലത്തെ കൃഷിമൂലം ഉത്പാദനത്തിലുണ്ടാകാവുന്ന കുതിച്ചുചാട്ടം കൃഷിക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കൃഷിവകുപ്പ് വിവിധ ഏജന്‍സികളുടെ സഹായം തേടി. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ താങ്ങുവില ഉറപ്പാക്കി ഇവ ഏറ്റെടുക്കും. പ്രളയം ഉണ്ടായില്ലെങ്കില്‍ കപ്പയടക്കമുള്ള കിഴങ്ങുവര്‍ഗങ്ങളുടെയും പച്ചക്കറിയുടെയും ഉത്പാദനം ലക്ഷ്യത്തിലധികമാകുമെന്നാണ് കണക്കാക്കുന്നത്.
ഒരേസമയം ഇത്രയധികം ഉത്പന്നങ്ങള്‍ വിപണിയിലെത്തിയാല്‍ വിലയിടിവും നാശവും ഉണ്ടാകുന്നത് തടയാനാണ് വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ., സഹകരണ കാര്‍ഷിക വിപണികള്‍ എന്നിവയെ സംയോജിപ്പിച്ച് ചരക്ക് ഏറ്റെടുക്കലും വിപണനവും നടത്താനാണ് ലക്ഷ്യം.
ഇവരുടെ സാരഥികളുടെ ഓണ്‍ലൈന്‍ യോഗം കഴിഞ്ഞദിവസം കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ വിളിച്ചിരുന്നു. ഇവര്‍ ഓരോരുത്തര്‍ക്കും വിവിധ വിളകളുടെയും ജില്ലകളുടെയും ചുമതലകളും നല്‍കിയിട്ടുണ്ട്. ലോക്ഡൗണ്‍കാലത്ത് ആദിവാസി മേഖലയിലെ തേന്‍, കേരളത്തിലെ വിവിധ ജില്ലകളിലെ പഴവര്‍ഗം, പച്ചക്കറി, കിഴങ്ങുവര്‍ഗം എന്നിവ ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ച് പണം നല്‍കിയിരുന്നു. ആ മാതൃക വിവിധ ഏജന്‍സികളിലൂടെ നടപ്പാക്കും.
സംഭരണം, വിപണനം ഇങ്ങനെ
- ബ്ലോക്ക് കേന്ദ്രങ്ങളില്‍ നാട്ടുചന്ത. വിളകളുടെ വിപണനവും സംഭരണവും.
- പ്രാദേശിക കാര്‍ഷികസഹായസമിതികളുടെ രൂപവത്കരണം. ഇതില്‍ കൃഷിക്കാരും കൃഷി ഓഫീസര്‍മാരും അംഗങ്ങളാണ്. ഇവര്‍ വിളവെടുപ്പ്, സംഭരണം എന്നിവ ഏകോപിപ്പിക്കും. ന്യായവില ഉറപ്പാക്കും.
- പഞ്ചായത്തുതലങ്ങളില്‍ കൃഷി ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ കൂട്ടായ്മകള്‍. സാമൂഹികമാധ്യമങ്ങളുെട സഹായവും ഉറപ്പാക്കും.
- വിവിധ ഇനങ്ങള്‍ക്കുണ്ടാകാവുന്ന വിളവ് എത്രയെന്നതിന്റെ കണക്കെടുപ്പ് കൃഷി ഓഫീസര്‍മാര്‍ തുടങ്ങി.
ലോക്ഡൗണ്‍കാലത്തെ കൃഷിയില്‍ മുന്നില്‍വരിക കപ്പയാകും. കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതേയുള്ളൂ. സംഭരണത്തിന് ഒരുക്കം തുടങ്ങി.
Content Highlights: Government made preparations to ensure the market to farmers in lockdown


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..