തെന്മല : തമിഴ് അതിര്‍ത്തിഗ്രാമങ്ങളിലെ മാവിന്‍തോപ്പുകള്‍ െനല്ലിമരങ്ങള്‍ക്കു വഴിമാറി. ഇങ്ങനെയുള്ള തോട്ടങ്ങളില്‍ നല്ലവിളവാണ് ഇപ്പോള്‍ ലഭിക്കുന്നത്. കൂടുതലും കൈയെത്തി പറിക്കാവുന്ന ഉയരംമാത്രം.

ഉയരം വയ്ക്കാത്ത ബഡ്‌ചെയ്ത നെല്ലിത്തൈകളാണ് പലയിടത്തും െവച്ചുപിടിപ്പിച്ചിരിക്കുന്നത്. അതിനാല്‍ വെള്ളവും വളവും ലഭിച്ചാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇവ കായ്ച്ചുതുടങ്ങും. കര്‍ഷകന് 20 രൂപയില്‍ താഴെയാണ് നിലവില്‍ ലഭിക്കുന്നത്. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ വില 50 ആവും.

പുളിയറമുതല്‍ പുനലൂര്‍വരെയുള്ള ഭാഗത്താണ് നെല്ലിക്ക വിറ്റഴിക്കപ്പെടുന്നത്. വിലയും കാലാവസ്ഥാമാറ്റവും അനുസരിച്ച് മാറ്റക്കൃഷികള്‍ നടക്കാറുണ്ടെങ്കിലും മാവിന്‍തോപ്പുകള്‍ നെല്ലിത്തോപ്പാകുന്നത് കൗതുകമാവുകയാണ്.

Content highlights: Agriculture, Organic farming,