ഏഴിക്കര കടക്കര വടക്കേടത്ത് അനില്‍കുമാറിന്റെ മുറ്റത്തെ രാമതുളസി വളര്‍ന്ന് വലുതാകുന്നത് ലോക റെക്കോഡിലേക്ക്. ഇപ്പോഴിതിന് 340 സെന്റിമീറ്റര്‍ ഉയരമുണ്ട്.
ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത് ഗ്രീസിലെ അനസ്റ്റാസിയ ഗ്രിഗോ റാക്കി എന്നയാളുടെ തുളസിച്ചെടിയാണ്. 334 സെന്റിമീറ്ററാണ് ഇതിന്റെ ഉയരം.
നാലു വര്‍ഷം പ്രായമുള്ളതാണ് ഈ തുളസിച്ചെടി. കടക്കര രാമതുളസിയുടെ ഉയരം ഗിന്നസ് ബുക്കുകാരെ രേഖാമൂലം അറിയിക്കാനുള്ള ശ്രമത്തിലാണ് കാറ്ററിങ് ജോലിക്കാരനായ അനില്‍കുമാര്‍.
Content Highlights: Giant tulsi plant in Ernakulam