ചേര്‍ത്തല: വലുതെന്നുറപ്പായിരുന്നെങ്കിലും ഇത്രയും ബാബുവും പ്രതീക്ഷിച്ചില്ല. ഒറ്റയ്ക്കുതുടങ്ങിയ വിളവെടുപ്പിലെ വിളവുപുറത്തെടുക്കാന്‍ സമീപവാസികളുടെ സഹായവും വേണ്ടിവന്നു.

സാധാരണരീതിയില്‍ നട്ട് കാച്ചിലിന്റെ ഒറ്റച്ചുവട്ടില്‍ വിളഞ്ഞത് 92 കിലോ തൂക്കമുള്ള കാച്ചില്‍. മാരാരിക്കുളംവടക്ക് ഗ്രാമപ്പഞ്ചായത്ത് മൂന്നാംവാര്‍ഡ് കണിച്ചുകുളങ്ങര കളപ്പുരയ്ക്കല്‍ കെ.ജെ. ബാബുവിന്റെ കൃഷിയിടത്തിലാണ് ഈ കാച്ചില്‍ വിളഞ്ഞത്.

മത്സ്യവ്യാപാരിയായ ബാബു ഇടവേളകളാണ് കൃഷിക്കായി ചെലവിടുന്നത്. കരിയിലയും ചാരവും അടക്കമുള്ള വളങ്ങള്‍ മാത്രമാണുപയോഗിച്ചത്.

Content Highlights: Giant purple yam weighing 92 kg harvested in Alappuzha