ഒറ്റച്ചുവടില്‍ ഭീമന്‍കാച്ചില്‍; തൂക്കം 75 കിലോഗ്രാമോളം


ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പും നാരായണന്‍കുട്ടിയുടെ കൃഷിയിടത്തില്‍ വലിയ കാച്ചില്‍ വിളഞ്ഞിരുന്നു.

KACHIL
നാരായണന്‍കുട്ടിയുടെ വീട്ടുപുരയിടത്തില്‍ ഒറ്റച്ചുവട്ടില്‍ വിളഞ്ഞ കാച്ചില്‍

ഒറ്റച്ചുവടില്‍ വിളഞ്ഞത് 75 കിലോഗ്രാമോളം തൂക്കമുള്ള കാച്ചില്‍. പാലക്കാട്, പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മേകര വീട്ടില്‍ നാരായണന്‍കുട്ടിയുടെ വീട്ടുപുരയിടത്തിലെ കൃഷിയിടത്തിലാണു ഭീമന്‍കാച്ചില്‍ വിളഞ്ഞത്.

ഇത് പുറത്തെടുത്തതു മൂന്നുപേരുടെ അധ്വാനത്തിലൂടെയാണ്. ചേന, ചേമ്പ്, വാഴ തുടങ്ങിയ കൃഷിയിനങ്ങളും നാരായണന്‍കുട്ടി ചെയ്യുന്നുണ്ട്. ഇനി രണ്ടുചുവടു കാച്ചില്‍കൂടി വിളവെടുക്കാനുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പും നാരായണന്‍കുട്ടിയുടെ കൃഷിയിടത്തില്‍ വലിയ കാച്ചില്‍ വിളഞ്ഞിരുന്നു.

ഇലക്ട്രീഷ്യനായ നാരായണന്‍കുട്ടി ജോലിക്കു പോകുന്നതിനു മുന്‍പുള്ള സമയം ഉപയോഗപ്പെടുത്തിയാണ് കൃഷിചെയ്യുന്നത്. ചമ്മനാട് ദേവസ്വം മാനേജര്‍ കൂടിയാണു നാരായണന്‍കുട്ടി . ഭാര്യ ശ്രീലതയും മകള്‍ ഹരിപ്രിയയും കൃഷികാര്യങ്ങളില്‍ നാരായണന്‍കുട്ടിക്കു തുണയേകുന്നു.

Content Highlights: Giant purple yam weighing 75 kg harvested in Alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented