കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപെഡ) സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. 

'മറൈന്‍ ക്വസ്റ്റ് 2017' എന്ന ഈ പരിപാടിയില്‍ കേരളമുള്‍പ്പെടെ ഒന്‍പത് തീരദേശ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെയാണ് പങ്കെടുപ്പിക്കുക. ജനജീവിതത്തില്‍ മത്സ്യം, മത്സ്യോത്പന്നങ്ങള്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നത് ലക്ഷ്യമാക്കിയാണ് പരിപാടി നടത്തുന്നത്. സംസ്ഥാനതല മത്സരങ്ങള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ശനിയാഴ്ച നടക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും പ്രാദേശിക മത്സരങ്ങളുണ്ട്. 

ഈ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് 24 ന് കൊച്ചിയില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാം. സംസ്ഥാന/സി.ബി.എസ്.സി./ ഐ.സി.എസ്.ഇ. വിഭാഗങ്ങളിലെ എട്ടു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അര്‍ഹത.

വിവരങ്ങള്‍ക്ക്: ഡോ. ടി.ആര്‍. ജിബിന്‍ കുമാര്‍ 8281859095 (കൊച്ചി), ഡോ. എസ്. വിജയകുമാര്‍ 9428823045 (തിരുവനന്തപുരം), ഡോ. ഷൈന്‍ കുമാര്‍ 9940804398 (കോഴിക്കോട്).