മലപ്പുറം: മൂന്നുമാസം കുടിശ്ശികയായ കര്ഷകപെന്ഷന് സര്‍ക്കാര്‍ ഫണ്ടനുവദിച്ചത് സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍. അതുകൊണ്ടുതന്നെ മിക്ക കൃഷിഓഫീസുകളിലും ബില്മാറാന് കഴിഞ്ഞില്ല. ഇനി ഈ പെന്ഷന് കര്‍ഷകര്‍ അടുത്ത അലോട്ട്മെന്റ് വരെ കാത്തിരിക്കേണ്ടിവരും.
തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിവരെ മാത്രമേ ബില്ലുകള്‍ പാസാക്കൂ എന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. വൈകീട്ട് നാലുമണിക്കാണ് അപ്രതീക്ഷിതമായി കൃഷി ഓഫീസുകളിലേക്ക് കര്ഷകപെന്ഷന് ഫണ്ട് പാസായതായ മെയില്‍ സന്ദേശം വരുന്നത്. പല ഓഫീസുകളിലെയും ജോലി തീര്‍ത്തിരുന്നു. കൃഷിഓഫീസര്‍മാര്‍ പലരും ഫീല്‍ഡിലുമായിരുന്നു. ചുരുക്കം ചില ഓഫീസുകളില്‍ ബില്ലെടുക്കാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുമായി. ബാക്കിയുള്ളവര്‍ക്ക് അതിനു കഴിഞ്ഞില്ല. ഇവര്‍ക്ക് ഇനി അടുത്ത അലോട്ട്മെന്റ് വരെ കാക്കേണ്ടിവരും. സെപ്റ്റംബറിലേക്ക് 13,61,92000 രൂപയും ഒക്ടോബറിലേക്ക് 28,89,53000 രൂപയും നവംബറിലേക്ക് 29,26,25000 രൂപയുമാണ് അനുവദിച്ചത്. മൊത്തം 71,77,70000 രൂപയാണ് പെന്ഷന് ഫണ്ട്.
ഒരുദിവസം മുന്‍പേ ഈ ഫണ്ട് അനുവദിച്ചിരുന്നെങ്കില്‍ പ്രയാസമില്ലാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമായിരുന്നുവെന്ന് കൃഷി ഓഫീസര്‍മാര്‍ പറയുന്നു. വിഷുവിന് മുന്‍പ് വിതരണം ചെയ്യാനും കഴിയും. എന്നാല്‍ അശാസ്ത്രീയമായ ഫണ്ടനുവദിക്കല്‍ കാരണം ആയിരക്കണക്കിന് കര്‍ഷര്‍ക്ക് പെന്ഷന് ഇനിയും വൈകും. പൊതുവെതന്നെ കര്ഷകപെന്ഷന് വിതരണം മറ്റു സാമൂഹികക്ഷേമപെന്‍ഷന്‍ വിതരണംപോലെ കൃത്യതയോടെ നടക്കുന്നില്ലെന്ന് പരാതിയുണ്ട്. വിതരണ സമയവും വേറെയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പെന്ഷന് നല്കിയാലും കര്ഷകപെന്ഷന് തയ്യാറായിട്ടുണ്ടാവില്ല. മറ്റ് പെന്‍ഷനുകളുടെ അതേരീതിയില്‍ കര്‍ഷകപെന്‍ഷനും നല്‍കണമെന്ന് ആവശ്യമുയരുന്നുണ്ട്.
Content highlights: Farmers' pension, Agriculture, Malappuram, Agricultural office
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..