നെടുങ്കണ്ടത്ത് കർഷകൻ വെട്ടിനശിപ്പിച്ച ഏലത്തോട്ടം
നെടുങ്കണ്ടം: ഏലയ്ക്ക വില കുത്തനെയിടിഞ്ഞതിനെ തുടര്‍ന്ന് കോമ്പയാറില്‍ കര്‍ഷകന്‍ ഏലച്ചെടികള്‍ വെട്ടിമാറ്റി. കോമ്പയാര്‍ നടുവത്തിചിറ ബിജുവാണ്, വര്‍ഷങ്ങള്‍ പരിപാലിച്ച രണ്ടേക്കര്‍ സ്ഥലത്തെ ഏലച്ചെടികള്‍ വെട്ടിമാറ്റിയത്.
പത്ത് വര്‍ഷം മുന്‍പാണ് ബിജു കോമ്പയാറിനുസമീപം സ്ഥലം വാങ്ങി, ഏലംകൃഷി ആരംഭിച്ചത്. കൃഷിക്കും ജലസേചനത്തിനും ഗതാഗത സൗകര്യങ്ങള്‍ക്കുമായി വന്‍ തുക മുടക്കുകയുംചെയ്തു.
എന്നാല്‍ നിലവിലെ കനത്ത വിലയിടിവ് വന്‍ പ്രതിസന്ധിയാണ് ഏലം മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനായി 25-കിലോ ഏലക്കാ വില്‍ക്കുന്നതിനായി ബിജു വിവിധ മലഞ്ചരക്ക് വ്യാപരസ്ഥാപനങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍ പരമാവധി 600 മുതല്‍ 750 രൂപ വരെയാണ് പലരും വില പറഞ്ഞത്. ഈ തുക ലഭിക്കുന്നതിനായി ദിവസങ്ങളോളം താമസം വരും. ഇതോടെയാണ്, കൃഷിയിടത്തിലെ ഏലച്ചെടികള്‍ വെട്ടിമാറ്റാന്‍ ബിജു തീരുമാനിച്ചത്.
1200 രൂപയെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ ഏലക്കൃഷി ലാഭകരമാകൂയെന്നും വിലയിടിഞ്ഞതോടെ ഇടവിളയായി ആരംഭിച്ച, പയറിനൊപ്പം കാന്താരി, കപ്പ തുടങ്ങിയവ നട്ട് പരിപാലിക്കാനാണ് തീരുമാനമെന്നും ബിജു പറയുന്നു. തൊഴിലാളികളുടെ സഹായത്തോടെ ഏലച്ചെടികള്‍ വെട്ടിമാറ്റുന്നതറിഞ്ഞ് സ്ഥലത്തെത്തിയ സുഹൃത്തുക്കള്‍ അനുനയിപ്പിച്ചതോടെയാണ് കൃഷിയിടത്തിലെ മുഴുവന്‍ ചെടികളും വെട്ടിനശിപ്പിക്കുന്നതില്‍നിന്ന് ബിജു പിന്മാറിയത്.
2019 ഓഗസ്റ്റില്‍ ആറായിരം രൂപയ്ക്ക് മുകളില്‍ വില ലഭിച്ച ഏലത്തിന് നിലവില്‍ 600 മുതല്‍ 800 വരെയാണ് വില.
Content Highlights: farmer from idukki nedungandam cuts down tea plants from farm due to low price
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..