കേരള കര്‍ഷകന്‍ മാസിക ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല കാര്‍ഷിക ലേഖനരചനാ മത്സരം നടത്തുന്നു.

കൃഷിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലേഖന രചനയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. തത്സമയ മത്സരങ്ങളില്‍ നിന്നായിരിക്കും വിജയികളെ കണ്ടെത്തുന്നത്.

താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 31നകം അതാത് സ്‌കൂളിന്റെ ഇ മെയില്‍ മുഖാന്തിരം തിരുവന്തപുരം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫീസില്‍ പേര്, ക്ലാസ്സ്, സ്‌കൂള്‍ വിലാസം, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യണം.

ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് 5000 രൂപയും രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 3000 രൂപയും 2000 രൂപയും പത്തുപേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും ലഭിക്കും. ഫോണ്‍ 04712314358