ചൊവ്വയില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത. മണ്ണിര ചൊവ്വയില്‍ വളരുകമാത്രമല്ല പെറ്റുപെരുകുകയും ചെയ്യുമെന്ന് പരീക്ഷണം തെളിയിച്ചു. ചൊവ്വയില്‍ ജീവികള്‍ക്ക് നിലനില്ക്കാനാവുമെന്നത് അവിടെ മനുഷ്യകോളനി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം പകരും. ചൊവ്വയിലേതിന് സമാനമായ മണ്ണില്‍ മണ്ണിരയെ വളര്‍ത്തുകയായിരുന്നു സര്‍കലാശാലാ ഗവേഷകര്‍.
അമേരിക്കന്‍ ബഹിരാകാസ ഏജന്‍സി നാസ തയ്യാറാക്കിയ മണ്ണിലാണ് റുക്കോള ചെടിയും മണ്ണിരകളും ഗവേഷകര്‍ വളര്‍ത്തിയത്. നന്നായി വളര്‍ന്ന മണ്ണിരകള്‍ പ്രത്യുത്പാദനം നടത്തിയത് ഗവേഷകരെ അദ്ഭുതപ്പെടുത്തി. രണ്ട് കുഞ്ഞുങ്ങള്‍ക്കാണ് പരിശീലനശാലയില് മണ്ണിര ജന്മം നല്‍കിയത്. സസ്യങ്ങള്‍ ചൊവ്വയില്‍ വളരുമെന്ന് നേരത്തേ തെളിയിക്കപ്പെട്ടിരുന്നു.
ചൊവ്വാ ഗവേഷണത്തില്‍ നിര്‍ണായകമായ ഉപകരണമാണ് കൃത്രിമ ചൊവ്വാമണ്ണ്. മാര്‍സ് റോവര്‍ പര്യവേക്ഷണപേടകം നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാസ കൃത്രിമ ചൊവ്വാ മണ്ണ് തയ്യാറാക്കിയത്. ചൊവ്വയില്‍ ലഭ്യമായ വസ്തുക്കളുടെ മിശ്രിതമാണിത്.
ജൈവഘടനകളുള്ള ഭൂമിയിലെ മണ്ണുമായി ചൊവ്വയിലെ മണ്ണിനെ താരതമ്യപ്പെടുത്താനാവില്ല. എന്നാല്‍ ഭൂമിയിലുള്ള വെള്ള മണലിനെക്കാള്‍ മണ്ണിരകള്‍ക്ക് വളരാന്‍ മികച്ചതാണ് ചൊവ്വയിലെ മണ്ണെന്ന് ഗവേഷകര്‍ പറയുന്നു.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..