കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും വീടുകളില്‍തന്നെ കഴിയാന്‍ തുടങ്ങിയതോടെ ചക്കയ്ക്ക് പ്രിയമേറി. പച്ചക്കറികള്‍ക്കും മത്സ്യമാംസാദികള്‍ക്കും ക്ഷാമംനേരിടുന്നതിനാല്‍ മിക്കവീടുകളിലും ചക്കകൊണ്ടുള്ള വിഭവങ്ങളാണ് തീന്‍മേശ കീഴടക്കുന്നത്. 

ഗ്രാമപ്രദേശങ്ങളിലാണ് ചക്കയ്ക്ക് ആവശ്യക്കാരേറെ. മുമ്പ്, ഗ്രാമപ്രദേശങ്ങളില്‍നിന്ന് നഗരത്തിലേക്ക് കച്ചവടക്കാര്‍ ചക്ക വില്പനയ്ക്കായി എത്തിച്ചിരുന്നു. എന്നാല്‍, രാജ്യമൊട്ടാകെ കോവിഡ് ഭീതിയിലായതോടെ കച്ചവടം നിലച്ചു.

കുറെനാളുകളായി ആവശ്യക്കാരില്ലാതെ പാഴായിപ്പോകുകയായിരുന്നു ഇതെല്ലാം. പച്ചച്ചക്ക ഇന്‍സുലിന്റെ ഉത്പാദനത്തെ സഹായിക്കുന്നെന്നാണ് പറയപ്പെടുന്നത്. അതിനാല്‍, പ്രമേഹരോഗികള്‍ക്ക് പച്ചച്ചക്ക വിഭവങ്ങള്‍ അത്യുത്തമമാണെന്ന് വിലയിരുത്തപ്പെടുന്നു.

Content Highlights: Demand for jackfruit soars in Kerala