കോവിഡിനെ തുടര്‍ന്ന് കയറ്റുമതി മുടങ്ങിയതോടെ മാലി മുളകിന്റെ വിലയും കുത്തനെ ഇടിഞ്ഞു. നാണ്യവിളകളുടെ വിലയിടിവില്‍ വിഷമിക്കുന്ന ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് മറ്റൊരു തിരിച്ചടികൂടിയായി മാലി മുളകിന്റെ വിലത്തകര്‍ച്ച. 

കോവിഡിനു മുന്‍പ് ഒരു കിലോ മുളകിന് 180 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 50 രൂപയിലേക്ക് കൂപ്പുകുത്തി. മാലിക്കാര്‍ക്ക് ഏറെ പ്രിയങ്കരമായിരുന്ന മുളകിന്റെ കയറ്റുമതി കോവിഡിനെ തുടര്‍ന്ന് പൂര്‍ണമായും നിലച്ചതാണ് തിരിച്ചടിയായത്. 

ഏതാനും വര്‍ഷങ്ങളായി ആദിവാസി മേഖല ഉള്‍പ്പെടെ ഹൈറേഞ്ചിലെ മിക്ക കര്‍ഷകരും മാലി മുളക് കൃഷിചെയ്തിരുന്നു. എന്നാല്‍, വിലയിടിഞ്ഞതോടെ പണിക്കൂലിപോലും കിട്ടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

Content Highlights: Covid pulls down Mali mulaku (Yellow lantern chilly) price in State