ചോളക്കൃഷിയിൽ പരീക്ഷണമായി 'കോ-32' ; അധികവിളവുമായി കര്‍ഷകര്‍


ആർ. വിമൽകുമാർ

ചോളത്തിന്റെ പുതിയ വകഭേദത്തിൽ നിന്നുകിട്ടിയ മികച്ച വിളവുമായി തിരുപ്പൂർ ജില്ലയിലെ ആണ്ടിയഗൗണ്ടനൂർ ഗ്രാമത്തിലെ കർഷകൻ

തിരുപ്പൂർ: ചോളത്തിന്റെ പുതിയ വകഭേദമായ 'കോ-32' (CO-32) ഇനം തിരുപ്പൂർ ജിൽകയിൽ ആദ്യമായി കൃഷിചെയ്ത കർഷകർ ആഹ്ലാദത്തിലാണ്. മികച്ച വളർച്ച കൈവരിക്കയും സമൃദ്ധമായ വിളവെടുപ്പിനുള്ള ഘട്ടത്തിൽ എത്തുകയും ചെയ്തിരിക്കുന്നു.

കൃഷിവകുപ്പിന്റെ പ്രോത്സാഹനവും പിന്തുണയും കിട്ടിയതോടെ ജില്ലയിലെ വിവിധ ബ്ലോക്കുകളിലായുള്ള 13 കർഷകർ പുതിയ വകഭേദം പരീക്ഷിക്കാൻ തീരുമാനിക്കയായിരുന്നു. മൊത്തം 26 ഹെക്ടറിൽ കൃഷിയിറക്കി. കഴിഞ്ഞ സീസൺവരെ കോ-30 പോലുള്ള മറ്റു വകഭേദങ്ങളായിരുന്നു കൃഷിചെയ്തിരുന്നത്.

തമിഴ്‌നാട് കാർഷിക സർവകലാശാലയാണ് അടുത്തകാലത്ത് കോ-32 ഇനം വികസിപ്പിച്ചെടുത്തത്. ധാന്യങ്ങൾക്കും കാലിത്തീറ്റ ആവശ്യങ്ങൾക്കുമായി വളരെ ഉയർന്ന വിളവ് നൽകുന്ന ഇനമാണെന്നതാണ് സവിശേഷത. ഇക്കുറി 10 മുതൽ 15 ശതമാനംവരെ അധികവിളവ് കിട്ടുമെന്നാണ് കരുതുന്നത്. ചെടികൾക്ക് നല്ല വളർച്ചയുണ്ട്.അതുപോലെതന്നെ കാലിത്തീറ്റയായി ഉപയോഗിക്കുന്ന താഴത്തെഭാഗത്തിന്റെ വളർച്ചയും നല്ലവണ്ണമുണ്ട്.കീടപ്രതിരോധശേഷി കൂടുതലായതുകൊണ്ട്‌ ചെലവുകുറയ്ക്കാൻ പറ്റിയെന്ന്‌ കർഷകർ അഭിപ്രായപ്പെട്ടു. പരീക്ഷണം വിജയകരമായ സാഹചര്യത്തിൽ കൂടുതൽ കർഷകരെ പുതിയ ഇനം കൃഷിചെയ്യാൻ പ്രേരിപ്പിക്കുമെന്ന് കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.എ. മാരിമുത്തു പറഞ്ഞു.

Content Highlights: co-32 variant maize farming thiruppur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented