ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി; കേരളത്തില്‍ സാധ്യതാ പഠനം നടത്തുമെന്ന് മന്ത്രി പി രാജീവ്


പ്രതീകാത്മക ചിത്രം/മാതൃഭൂമി

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതം പ്രതിരോധിച്ച്, ആവാസ വ്യവസ്ഥയെ സംരക്ഷിക്കാനുതകുന്ന ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള സാധ്യതാപഠനം നടത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളം സന്ദര്‍ശിക്കുന്ന നെതര്‍ലന്‍ഡ്‌സ് സംഘടനയായ എന്‍.എല്‍. വര്‍ക്സ് ഭാരവാഹികളുമായി മന്ത്രി ചര്‍ച്ചനടത്തി.

പരിസ്ഥിതിയുടെ ദീര്‍ഘകാല സുരക്ഷ ഉറപ്പുവരുത്തിയും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിച്ചും ആദ്യഘട്ടത്തില്‍ കാപ്പിക്കൃഷി നടപ്പാക്കുന്നതു സംബന്ധിച്ചാണ് ആലോചനകള്‍ നടക്കുന്നത്. തുടര്‍ന്ന് മറ്റു വിളകളിലേക്കും വ്യാപിപ്പിക്കും. ഇതേക്കുറിച്ച് ഇന്ത്യന്‍-ഡച്ച് കമ്പനികള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ കഴിഞ്ഞവര്‍ഷം ഒരു പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കിയിരുന്നു.

കേരളത്തിലും പുറത്തും ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതി നടപ്പാക്കാനുള്ള രൂപരേഖയാണിത്. ഈ പദ്ധതിയുടെ സാധ്യതകള്‍ വിലയിരുത്താനാണ് നെതര്‍ലന്‍ഡ്‌സ് സംഘം കേരളത്തിലെത്തിയത്. സര്‍ക്കാര്‍, വ്യവസായ, അക്കാദമിക്, പരിസ്ഥിതി രംഗത്തുള്ളവരുടെ ഒരു കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് വയനാട്ടില്‍ ഒരു മാതൃകാ കോഫി ഫാം സ്ഥാപിക്കാനും ആലോചനയുണ്ട്.

കയറ്റുമതികൂടി ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുമായി ഡച്ച് കോഫി, സുഗന്ധവ്യഞ്ജന കമ്പനികള്‍ സഹകരിക്കും. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കിന്‍ഫ്രയെ ചുമതലപ്പെടുത്തിയതായി മന്ത്രി പി. രാജീവ് അറിയിച്ചു.

Content Highlights: climate smart coffee kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section




Most Commented