ലോകം മുഴുവൻ കുടിക്കട്ടെ വയനാടൻകാപ്പി ; ‘ക്ലൈമറ്റ് സ്മാർട്ട് കോഫി’ ഉടന്‍


ആഗോളവിപണനം ലക്ഷ്യമിട്ട് ‘ക്ലൈമറ്റ് സ്മാർട്ട് കോഫി’

.

കല്പറ്റ: വയനാടൻ കാപ്പിയുടെ ആഗോളവിപണനം ലക്ഷ്യമിട്ട് ‘ക്ലൈമറ്റ് സ്മാർട്ട് കോഫി’ പദ്ധതി. വയനാട് ജില്ലയിലെ ഓരോ പ്രദേശത്തെയും കാലാവസ്ഥയ്ക്കനുസൃതമായി ആഗോളമാനദണ്ഡങ്ങൾക്ക് വിധേയമായുള്ള ഉത്പാദനമാണ് പദ്ധതിയുടെ ലക്ഷ്യം. ഉത്പാദനം വർധിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് കൂടുതൽ വരുമാനമുണ്ടാക്കും. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി രണ്ടുദിവസങ്ങളിലായി പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഗവേഷണകേന്ദ്രത്തിൽ നയരൂപവത്കരണ ശില്പശാല നടത്തി.

വയനാടൻ കാപ്പിയുടെ മികവ്‌ അന്താരാഷ്ട്രതലത്തിൽ ബോധ്യപ്പെടുത്താൻ ശാസ്ത്രീയമായ പദ്ധതികൾ ആവിഷ്കരിക്കാനും കാർബൺ ബഹിർഗമനം തീരെ ഇല്ലാതാക്കി കാർബൺ ന്യൂട്രലായ ‘സ്മാർട്ട്‌ കോഫി’ തയ്യാറാക്കി അന്താരാഷ്ട്ര വിപണിയിലെത്തിക്കാനുമുള്ള പദ്ധതിക്ക് ശില്പശാല രൂപംനൽകി.

വിപണി കീഴടക്കാൻ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡം ഉറപ്പുവരുത്തണമെന്ന്‌ നെതർലൻഡ്‌സിലെ ഗ്രോണിങ് സർവകലാശാല പ്രൊഫസർ ഡോ. പി.വി. അരവിന്ദ്‌ പറഞ്ഞു. പ്രകൃതിദത്തമായ കാപ്പിയെന്ന നിലയിൽ ഉത്പന്നത്തിന്റെ മൂല്യം ഉയർത്തണം. ഇതിനായി പുതിയതരം ഉത്പാദനരീതിയും വിപണനരീതിയും നടപ്പാക്കും. കാർബൺ ബഹിർഗമനമില്ലാതാക്കാൻ കാപ്പിത്തോട്ടങ്ങളിൽ മരങ്ങൾവെച്ചുപിടിപ്പിച്ച്‌ അതിന്റെ ചോലയിൽ വളരുന്ന കാപ്പി എന്ന നിലയിൽ ബ്രാൻഡ്‌ ചെയ്യുന്നത്‌ വയനാടൻ കാപ്പിക്ക്‌ വലിയ അംഗീകാരമായി മാറുമെന്ന്‌ സംസ്ഥാന പ്ലാനിങ്‌ ബോർഡംഗം ജിജു പി. അലക്സ്‌ പറഞ്ഞു. ഗവേഷണം, പരസ്പരസഹകരണം, ഉത്പാദനശൃംഖല വിപുലീകരണം, ധനസഹായ സ്രോതസ്സുകൾ കണ്ടെത്തൽ, കർഷകർക്കുള്ള പരിശീലനം, വിവരശേഖരണം എന്നിവയെല്ലാം അന്താരാഷ്ട്ര വിപണി കീഴടക്കുന്നതിൽ പ്രധാനമാണ്‌. ആത്യന്തികമായി കർഷകരുടെ ഉന്നമനമാണ്‌ ലക്ഷ്യമിടുന്നതെന്ന് കെ. ഡിസ്ക്‌ സെക്രട്ടറി പി.പി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

കേരള ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നൊവേഷൻ സ്ട്രാറ്റജിക്‌ കൗൺസിൽ (കെ-ഡിസ്ക്‌), കോഫി ബോർഡ്‌, ബ്രഹ്മഗിരി ഡെവലപ്‌മെന്റ്‌ സൊസൈറ്റി, കേരള കാർഷിക സർവകലാശാല, എം.എസ്. സ്വാമിനാഥൻ ഗവേഷണകേന്ദ്രം, വിദേശ സർവകലാശാലകൾ തുടങ്ങിയവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ശില്പശാല ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ്‌ മരക്കാർ ഉദ്‌ഘാടനംചെയ്തു.

കാപ്പിക്ക് കിയോസ്കുകൾ

വയനാട്ടിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള കാപ്പിപ്പൊടിയിൽനിന്നുള്ള കാപ്പി കുടിക്കാനും വയനാടൻ സ്മാർട്ട് കോഫിയെ ബ്രാൻഡായി ഉയർത്തുന്നതിനും ആദ്യഘട്ടത്തിൽ ജില്ലയിൽ 25 കിയോസ്കുകൾ സ്ഥാപിക്കുമെന്ന് ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റി ചെയർമാൻ പി. കൃഷ്ണപ്രസാദ് പറഞ്ഞു. കിയോസ്കുകളിലൂടെ നല്ലയിനം കാപ്പിപ്പൊടിയുടെ വിൽപ്പന ഉൾപ്പെടെ സാധ്യമാകും. ജില്ലയിൽ നടപ്പാക്കിയശേഷം കേരളത്തിലാകെ 600-ലധികം കിയോക്സുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: climate smart coffee

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented