ചെറുവയൽ രാമൻ കൃഷിയിടത്തിൽ
കല്പറ്റ : വിശാലമായ നെല്‍പ്പാടത്തിന്റെ ഓരം ചേര്‍ന്നുള്ള ഇറതാണ, പുല്ലുമേഞ്ഞ വീട്. ഈ വീട് ഇനി രാജ്യത്തിന്റെ പദ്മശ്രീപുരസ്‌കാരനിറവിലാണ്. മണ്ണിനെയും പൈതൃക നെല്‍വിത്തുകളെയും സ്‌നേഹിച്ച ചെറുവയല്‍ രാമനെത്തേടി പദ്മശ്രീപുരസ്‌കാരം എത്തുമ്പോള്‍ വയനാടിനും അഭിമാനിക്കാം. പുരസ്‌കാര വാര്‍ത്ത അറിഞ്ഞപ്പോള്‍ എല്ലാവരോടും പറയാന്‍ രാമന് നന്ദിമാത്രം.
രാത്രിവൈകിയും അഭിനന്ദനപ്രവാഹം ഒഴുകുമ്പോള്‍ ചെറുവയല്‍ വീട് ഒരു നെല്‍ക്കൃഷിക്കാലത്തിന്റെ വിളവെടുപ്പ് കഴിഞ്ഞതിന്റെ തിരക്കിലായിരുന്നു. വയല്‍ക്കാഴ്ചകള്‍ ചുരുങ്ങുന്ന നാടിന്റെ വേവലാതികളോടെല്ലാം സമരസപ്പെട്ട് അന്നംതരുന്ന വയലുകളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ആദിവാസിയായ ഒരു കര്‍ഷകന്‍.
നൂറുവര്‍ഷംമുമ്പ് വയനാട്ടില്‍ ഉണ്ടായിരുന്ന നൂറിലേറെ നാടന്‍ നെല്‍വിത്തിനങ്ങളില്‍ മുപ്പതെണ്ണം ഇന്നും കൃഷിയിറക്കുന്ന ഏകകര്‍ഷകന്‍. 20 ഏക്കര്‍ സ്ഥലവും ആസ്തികളും കുടുംബസ്വത്തായുള്ളപ്പോഴും പുല്ലുമേഞ്ഞ വീട്ടിലെ ചാണകംമെഴുകിയ തറയില്‍ നിലത്തിരുന്ന് അത്താഴമുണ്ട് കാലത്തെയെല്ലാം തോല്‍പ്പിക്കുന്ന ഒരു ഫുക്കുവോക്ക. ആരുടെയും കൈയടിക്കുവേണ്ടിയല്ലാതെ വരുംതലുറയ്ക്കായി പൈതൃക നെല്‍വിത്ത് സംരക്ഷകന്‍ എന്ന വിലാസംമാത്രം ബാക്കിയാക്കി ജീവിക്കുകയായിരുന്നു വയനാട്ടിലെ ചെറുവയല്‍ രാമന്‍ എന്ന ജൈവമനുഷ്യന്‍. ഈ കര്‍ഷകനെത്തേടി പദ്മശ്രീ എത്തുമ്പോള്‍ കര്‍ഷകര്‍കൂടിയാണ് അംഗീകരിക്കപ്പെടുന്നത്. ഭാര്യ: ഗീത. മക്കള്‍: രമേശന്‍, രാജേഷ്, രമണി, രജിത.
Content Highlights: cheruvayal raman's grass hut awarded with pathmasree
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..