ഏലകൃഷി.ഫോട്ടോ:മാതൃഭൂമി
കട്ടപ്പന: വേനലില്‍ ഉത്പാദനം ഇടിഞ്ഞതും പശ്ചിമേഷ്യന്‍, ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി ഉയര്‍ന്നതുംമൂലം ഏലംവില രണ്ടുവര്‍ഷത്തിനുശേഷം കുത്തനെ ഉയര്‍ന്നു. ബുധനാഴ്ചയാണ് ഏലത്തിന് രണ്ടുവര്‍ഷത്തിനിടയിലെ കൂടിയ വിലയായ 3024 രൂപ ലഭിച്ചത്. വില കുത്തനെ ഉയര്‍ന്നതോടെ ഏലം കര്‍ഷകരും പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നവരും പ്രതീക്ഷയിലാണ്.
വിലയിടിവ് തുടര്‍ച്ചയായിരുന്നതോടെ നവംബറില്‍ ഹൈറേഞ്ചിന്റെ വിവിധയിടങ്ങളില്‍ 750 മുതല്‍ 900 രൂപ വരെയാണ് ഏലയ്ക്കായക്ക് ശരാശരി വിലയായി ലഭിച്ചത്. ഒരു കിലോ ഏലയ്ക്ക ഉത്പാദിപ്പിക്കാന്‍ 900 - 1000 രൂപ ശരാശരി ചെലവ് വരും. എന്നാല്‍ കര്‍ഷകന് ഉത്പാദനച്ചെലവ് പോലും ലഭിയ്ക്കാത്ത അവസ്ഥയുണ്ടായിരുന്നു. ഇതോടെ പലരും കൃഷി ഉപേക്ഷിച്ചു. രാജാക്കാട് ഏലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കട്ടപ്പനയിലും, നെടുങ്കണ്ടത്തും കര്‍ഷകര്‍ ഏലച്ചെടികള്‍ വെട്ടിനശിപ്പിച്ച് മറ്റു കൃഷികളിലേക്ക് തിരിഞ്ഞു.
2019 ഓഗസ്റ്റ് മൂന്നിനാണ് ഏലത്തിന് റെക്കോഡ് വില ലഭിക്കുന്നത്. അന്ന് പുറ്റടി സ്പൈസസ് പാര്‍ക്കില്‍നടന്ന ഇ-ലേലത്തില്‍ കിലോയ്ക്ക് 7000 രൂപ ലഭിച്ചു. അതോടെ വളം-കീടനാശിനി വിലകള്‍ മൂന്നിരട്ടിയായി ഉയര്‍ന്നു. പിന്നാലെ തദേശീയരായ തൊഴിലാളികളും തമിഴ് തൊഴിലാളികളും കൂലി വര്‍ധിപ്പിപ്പിച്ചു. ഇതോടെ ഉത്പാദനച്ചെലവ് ഇരട്ടിയിലധികമായി. വില കുത്തനെയിടിഞ്ഞിട്ടും കൂലിയോ, വളം-കീടനാശിനി വിലയോ കുറഞ്ഞിട്ടില്ല.
നേട്ടം വന്‍കിടവ്യാപാരികള്‍ക്ക്
ഏലംവില കുത്തനെ ഉയര്‍ന്നെങ്കിലും നേട്ടം വന്‍കിട വ്യാപാരികള്‍ക്കും ലേല ഏജന്‍സികള്‍ക്കുമാണ് ഇപ്പോള്‍ ലഭിയ്ക്കുക. നവംബറില്‍ ഏലം വില താഴ്ന്നതോടെ വില ഇനിയും ഇടിയുമെന്ന ഭയത്തില്‍ ഹൈറേഞ്ചിലെ കര്‍ഷകര്‍ ഏലക്കായ വിറ്റഴിച്ചു. ലേല കേന്ദ്രങ്ങളിലെ റീപൂളിങ് (ലേലം ചെയ്ത കായ വീണ്ടും ലേലത്തിനെത്തിച്ച് അളവ് കൂടുതല്‍ കാണിയ്ക്കുക) നടത്തിയും മറ്റും കൃത്രിമമായി വിലയിടിച്ച് വന്‍ കിട കച്ചവടക്കാരും ലേല ഏജന്‍സികളും വന്‍തോതില്‍ ഏലയ്ക്ക സംഭരിയ്ക്കുകയും ചെയ്തിരുന്നു. വില ഉയര്‍ന്നെങ്കിലും നിലവില്‍ കുറഞ്ഞ അളവില്‍ ഏലയ്ക്കായ സംഭരിച്ച കര്‍ഷകര്‍ക്ക് വിലവര്‍ധനവിനെ തുടര്‍ന്ന് വലിയനേട്ടം ഉണ്ടാകാന്‍ സാധ്യതയില്ല.
Content Highlights: cardamom price in market has crossed 3000 gives hope to cardamom farmers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..