ചൊരിമണലില്‍ ബ്രോക്കൊളി വിളയിച്ച് കഞ്ഞിക്കുഴിയിലെ വീട്ടമ്മ. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് ആറാംവാര്‍ഡില്‍ കളവേലിവീട്ടില്‍ ആഷാ ഷൈജുവാണ് 600 ചുവട് ബ്രോക്കൊളി നട്ടത്. വിളവെടുപ്പു തുടങ്ങി രണ്ടരമാസംകൊണ്ട് വിളവെടുപ്പുകാലമായി.

കോഴിവളവും വേപ്പിന്‍പിണ്ണാക്കും കുമ്മായവും അടിവളമാക്കി തടംതീര്‍ത്ത് ഡ്രിപ് ഇറിഗേഷന്‍ നടത്തി കൃത്യതകൃഷിയാണ് നടത്തിയത്. ഒരു തടത്തില്‍ രണ്ടുചെടിവീതം നട്ടു. ഒരണ്ണം 100 രൂപയ്ക്കാണ് വില്‍ക്കുന്നത്. 

കോളിഫ്‌ളവര്‍, കാബേജ്, പച്ചമുളക്, പപ്പായ തുടങ്ങിയ വിളകള്‍ അഞ്ചരയേക്കറില്‍ കൃഷിചെയ്യുന്നുണ്ട്. ടി.ടി.സി. യോഗ്യതയുള്ള ആഷ കൃഷിചെയ്താണ് ഉപജീവനം നടത്തുന്നത്. ഭര്‍ത്താവ് ഷൈജുവും മകള്‍ ആഷ്നയും സഹായത്തിനുണ്ട്.

Content Highlights: Broccoli cultivated in Cherthala