റബ്ബര്‍ മുറിച്ചുമാറ്റിയ സ്ഥലത്ത് പ്ലാവും കുരുമുളകും; നാലരയേക്കറില്‍ സണ്ണി ജോര്‍ജിന്റെ വേറിട്ട കൃഷി


നാലരയേക്കറിൽ രണ്ടായിരത്തിലേറെ നാടൻപ്ലാവുകൾ നട്ട് അതിന്മേൽ കുരുമുളക് വിളയിക്കുന്ന സണ്ണി ജോർജ് കൃഷിയിൽ വേറിട്ടവഴിയിലൂടെ സഞ്ചരിക്കുകയാണ്

പ്ലാവിൽ പടർത്തിയ കുരുമുളക് തോട്ടത്തിൽ സണ്ണി ജോർജ്

കുത്തനെ ചെരിഞ്ഞ മലയില്‍ നിരനിരയായി നില്‍ക്കുന്ന രണ്ടായിരത്തിലേറെ പ്ലാവുകള്‍. കൊമ്പുകള്‍ കോതിയൊതുക്കിയ പ്ലാവില്‍ പടര്‍ന്നുകയറിയിട്ടുണ്ട് കുരുമുളക് ചെടികള്‍. അതില്‍ പന്നിയൂരും കരിമുണ്ടയുമുണ്ട്. ഇടവിളയായി മഞ്ഞളും ചേനയും. 2017-ലെ സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ്, ചെറുപുഴ പഞ്ചായത്തിലെ ചൂരപ്പടവിലെ ഇളംതുരുത്തിയില്‍ സണ്ണി ജോര്‍ജാണ് വേറിട്ട കൃഷിരീതി വെട്ടിത്തുറക്കുന്നത്.

റബ്ബര്‍ മുറിച്ചുമാറ്റിയ സ്ഥലത്താണ് പ്ലാവും കുരുമുളകുമുള്ളത്. 20 വര്‍ഷം മുന്‍പാണ് സണ്ണി ആദ്യമായി ഒന്നരയേക്കറില്‍ പ്ലാവും കുരുമുളകും പരീക്ഷിച്ചത്. പത്തടി അകലത്തില്‍ 600 പ്ലാവാണ് നട്ടത്. പരീക്ഷണം വിജയിച്ചതോടെ അഞ്ചുവര്‍ഷം മുന്‍പ് മൂന്നേക്കറില്‍ കൂടി 1600-ഓളം നാടന്‍പ്ലാവുകള്‍ നട്ടു. പ്ലാവ് നട്ട് ഒരുവര്‍ഷം കഴിയുമ്പോള്‍ കുരുമുളക് തലകള്‍ നടാം. ജൈവകൃഷിയാണ് അവലംബിക്കുന്നത്. പ്ലാവ് 20 അടി ഉയരത്തിലെത്തുമ്പോള്‍ മണ്ട മുറിച്ചുമാറ്റും.

എന്തുകൊണ്ട് പ്ലാവ്?

പരമ്പരാഗതമായി കുരുമുളകിന്റെ താങ്ങുകാലായി ഉപയോഗിക്കുന്ന മുരിക്ക് ഉപേക്ഷിച്ച് പ്ലാവിലേക്ക് മാറാന്‍ സണ്ണിക്ക് വ്യക്തമായ കാരണങ്ങളുണ്ട്. മുരിക്കിന്റെ കേടാണ് പ്രധാന പ്രശ്‌നം. പടര്‍ന്നുകയറി നന്നായി കായ്ക്കുമ്പോഴായിരിക്കും താങ്ങുകാലായ മുരിക്കിന് കേടുവരുന്നത്. പ്ലാവിന് ഈ പ്രശ്‌നമില്ല. 20 വര്‍ഷം കഴിയുമ്പോള്‍ മുരിക്ക് മുറിച്ചുമാറ്റാന്‍ നല്ലൊരു തുക വേണം. എന്നാല്‍ പ്ലാവിന്റെ ശിഖരം മുറിക്കുന്നത് അവസാനിപ്പിച്ചാല്‍ നന്നായി ചക്ക കായ്ക്കും. തടിക്കും ഡിമാന്റുണ്ട്. പ്ലാവില നല്ല വളമാണ്. കുരുമുളകിന് പുതയിടാന്‍ ഉത്തമം. ആടിന് നല്ല തീറ്റയുമാണ്.

തായ്വേരുള്ള മരമായതിനാല്‍ പ്ലാവ് വലിച്ചെടുക്കുന്ന മണ്ണിനടിയിലെ സൂക്ഷ്മമൂലകങ്ങള്‍ പ്ലാവിലവഴി കുരുമുളകിന് ലഭിക്കും. കുരുമുളകിന് തണല്‍ വേണ്ടാത്ത മഴക്കാലത്താണ് മുരിക്ക് തഴച്ചുവളരുന്നത്. ജൂണ്‍, ജൂലായ് മാസത്തില്‍ കൊമ്പുകോതിയാല്‍ പിന്നെ പ്ലാവ് നന്നായി തളിര്‍ക്കുന്നത് നവംബര്‍, ഡിസംബറോടെയാണ്. വേനല്‍ക്കാലത്ത് തണല്‍ ലഭിക്കും. കഴിക്കാന്‍ ചക്കകിട്ടുമെന്ന മെച്ചവുമുണ്ട്.

കുരുമുളക് നട്ട് രണ്ടാംവര്‍ഷം മുതല്‍ ആദായം ലഭിച്ചുതുടങ്ങും. ട്രൈക്കോഡെര്‍മ മിശ്രിതവും വളവുമിട്ട് പ്ലാവിലകള്‍കൊണ്ട് പുതയിടുകയാണ് ചെയ്യുന്നത്. പുതുവേര് പൊട്ടുന്നതിന്, മഴ കുറയുമ്പോള്‍ കുറച്ച് മണ്ണ് വെട്ടി അതിനു മുകളില്‍ നിരത്തുകയും ചെയ്യും. നേരത്തേ മഴ പെയ്യുകയും കുരുമുളകിന് തിരി പൊട്ടുന്ന സമയത്ത് മഴയില്ലാതിരിക്കുകയും ചെയ്താല്‍ വിളവ് കുറയുമെന്ന് സണ്ണി പറഞ്ഞു.

Content Highlights: Black Pepper Plants in jackfruit tree


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented