ഒരു കിലോയ്ക്ക് 200 രൂപ വരെ വില; കര്‍ഷകര്‍ക്ക് പ്രതീക്ഷയായി വെണ്ണപ്പഴ വിപണി


ഉരുണ്ട ആകൃതിയും തിളക്കമുള്ള തൊലിയും ഇടത്തരം വലിപ്പവുമുള്ളവയാണ് ഒന്നാംതരം വെണ്ണപ്പഴം. ഇതിന് 200 രൂപവരെ വിലയുണ്ടിപ്പോള്‍. ഇടത്തരം കായ്കള്‍ക്ക് വില 100 മുതല്‍ 180 വരെയാണ്. തീരെ വലുപ്പമില്ലാത്തവയ്ക്ക് 50 രൂപകിട്ടും

പ്രതീകാത്മക ചിത്രം | Photo: Kevin MIDIGO / AFP

വെണ്ണപ്പഴത്തിന് നല്ലവില കിട്ടാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ക്ക് പ്രതീക്ഷ. മേല്‍ത്തരം കായ്കള്‍ക്ക് കിലോ 200 രൂപവരെയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കോവിഡ് കാലത്ത് നിലച്ചുപോയ കയറ്റുമതി പുനരാരംഭിച്ചതോടെ പ്രതീക്ഷയിലാണ് ജില്ലയിലെ കര്‍ഷകര്‍. കാലാവസ്ഥാവ്യതിയാനം കാരണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഉത്പാദനം കുറഞ്ഞിട്ടുണ്ട്.

ഉരുണ്ട ആകൃതിയും തിളക്കമുള്ള തൊലിയും ഇടത്തരം വലിപ്പവുമുള്ളവയാണ് ഒന്നാംതരം വെണ്ണപ്പഴം. ഇതിന് 200 രൂപവരെ വിലയുണ്ടിപ്പോള്‍. ഇടത്തരം കായ്കള്‍ക്ക് വില 100 മുതല്‍ 180 വരെയാണ്. തീരെ വലുപ്പമില്ലാത്തവയ്ക്ക് 50 രൂപകിട്ടും. പുള്ളിക്കുത്തും വിള്ളലുംവീണ കായ്കള്‍ മാത്രമേ വിപണിയില്‍ ചെലവാകാത്തതുള്ളൂ.

വിളവെടുപ്പ് തുടങ്ങി മൂന്നുമാസം പിന്നിടുമ്പോള്‍ വെണ്ണപ്പഴ കര്‍ഷകര്‍ക്ക് ആശ്വാസവാര്‍ത്തയാണിത്. ജില്ലയിലെ പ്രധാന വെണ്ണപ്പഴ വിപണിയായ അമ്പലവയലില്‍നിന്ന് ദിവസവും ടണ്‍കണക്കിന് വെണ്ണപ്പഴമാണ് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത്. കോവിഡുകാരണം കഴിഞ്ഞ രണ്ടുവര്‍ഷവും കയറ്റുമതി നിലച്ചതോടെ വെണ്ണപ്പഴം വിപണി വലിയ പ്രതിസന്ധിയിലായിരുന്നു. ആവശ്യക്കാരില്ലാതായതോടെ ടണ്‍കണക്കിന് കായ്കള്‍ നശിച്ചു.

കോവിഡ് ഭീതിയൊഴിഞ്ഞ് കയറ്റുമതി പുനരാരംഭിച്ചതോടെ ഡല്‍ഹി, മുംബൈ, ചെന്നൈ, ?െബംഗളൂരു എന്നിവിടങ്ങളിലേക്ക് വെണ്ണപ്പഴം ധാരാളമായി പോകുന്നുണ്ട്. കേരളത്തില്‍ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലും വെണ്ണപ്പഴത്തിന് ആവശ്യക്കാരുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിലസ്ഥിരതയാണ് ഇത്തവണത്തെ പ്രത്യേകത.

നരിക്കുണ്ടിലെ കടയിൽ വെണ്ണപ്പഴം തരംതിരിക്കുന്നു

വിളവെടുപ്പ് തുടങ്ങിയതില്‍പ്പിന്നെ കാര്യമായ വിലവ്യത്യാസം ഉണ്ടായിട്ടില്ല. വലിയതോതില്‍ ഉത്പാദനം കുറഞ്ഞതാണ് വില ഉയര്‍ന്നുനില്‍ക്കാനുള്ള കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. രണ്ടാംഘട്ടവിളവെടുപ്പ് തുടങ്ങിയ സാഹചര്യത്തില്‍ സീസണ്‍ മുഴുവന്‍ ഈനില തുടരുമെന്നാണ് സൂചന. വെണ്ണപ്പഴം കായ്ക്കുന്ന സമയത്ത് പെയ്ത അതിശക്തമായ മഴ കൃഷിയെ സാരമായി ബാധിച്ചു. മഴയും വെയിലും മാറിമാറി വന്നതോടെ മൂപ്പെത്തുംമുമ്പ് കായ്കള്‍ കൊഴിഞ്ഞു.

വലുപ്പം കുറഞ്ഞ കായ്കളാണ് ഇത്തവണ വിളഞ്ഞത്. ഫെബ്രുവരിയില്‍ ആരംഭിക്കേണ്ടിയിരുന്ന വിളവെടുപ്പ് വൈകിയാണ് ആരംഭിച്ചത്. ഉത്പാദനം കുറവായതുകൊണ്ട് ആദ്യഘട്ടവിളവെടുപ്പ് പെട്ടെന്നവസാനിച്ചു. ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന രണ്ടാംഘട്ട വിളവെടുപ്പിലാണ് ഇനിയുള്ള പ്രതീക്ഷ. ഇടവപ്പാതിയുടെ തുടക്കത്തില്‍ മഴ ശക്തമായാല്‍ വെണ്ണപ്പഴ വിപണിയെ ബാധിക്കും.

പ്രതീക്ഷയുടെ നാളുകള്‍

കാലാവസ്ഥാവ്യതിയാനം വെണ്ണപ്പഴക്കൃഷിയെ ബാധിച്ചു. കഴിഞ്ഞവര്‍ഷത്തെയപേക്ഷിച്ച് പകുതിയോളം ഉത്പാദനം കുറഞ്ഞു. പ്രതീക്ഷിച്ചത്ര വിളവ് ലഭിക്കാത്തതിനാല്‍ മതിപ്പുവിലയ്ക്ക് തോട്ടമെടുത്തവര്‍ക്ക് ഇക്കുറി നഷ്ടമുണ്ടായി. എങ്കിലും വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാത്തതാണ് ആശ്വാസം. കോവിഡുകാരണം വലിയ നഷ്ടമുണ്ടായ ഈ മേഖലയില്‍ ഇനിയുള്ള നാളുകള്‍ പ്രതീക്ഷയുടേതാണ്.- സതീഷ് അമ്പുകുത്തി, വെണ്ണപ്പഴം കച്ചവടക്കാരന്‍


Content Highlights: Avocado fetches upto Rs 200 per kg in market

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented