കാര്‍ഷികപ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരവുമായി 'അഗ്രി ഹാക്കത്തണ്‍': മത്സരിക്കൂ, സമ്മാനം നേടൂ!


കര്‍ഷകര്‍, കൃഷിരംഗത്തെ വിദഗ്ധര്‍, കോളേജ് വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.

പ്രതീകാത്മ ചിത്രം; സന്തോഷ് കെ കെ

പാലക്കാട്: വിളപരിപാലനയുടെ സമയത്ത് ചെടിയുടെ രോഗബാധമുതല്‍ ജലക്ഷാമംവരെ ഒരുപാട് പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ തരണംചെയ്യണം. ഇത്തരം തടസ്സങ്ങളും പ്രതിസന്ധികളും എങ്ങനെ ഫലപ്രദമായി തരണംചെയ്യാനാവുമെന്ന് കണ്ടെത്താന്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കിടയില്‍ കൃഷിവകുപ്പ് വിപുലമായ മത്സരം സംഘടിപ്പിക്കുന്നു. 'വൈഗ 2023 - അന്താരാഷ്ട്ര ശില്പശാല, കാര്‍ഷിക പ്രദര്‍ശനം' എന്നിവയുടെ ഭാഗമായി ഒരുക്കുന്ന അഗ്രി ഹാക്കത്തണിലാണ് കാര്‍ഷികപ്രശ്‌നങ്ങള്‍ക്ക് 'ഏറ്റവുംമികച്ച പരിഹാരം' എന്ന സംരംഭവുമായി കൃഷിവകുപ്പ് രംഗത്തിറങ്ങുന്നത്.

കര്‍ഷകര്‍, കൃഷിരംഗത്തെ വിദഗ്ധര്‍, കോളേജ് വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. കൃഷി, കാര്‍ഷിക ഭരണസംവിധാനം എന്നിവ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാം. പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖാമൂലം തയ്യാറാക്കി അവതരിപ്പിക്കയും ഇതില്‍നിന്ന് മികച്ചവ അഗ്രി ഹാക്കത്തണില്‍ പങ്കെടുക്കുന്നവര്‍ തിരഞ്ഞെടുക്കുകയും ചെയ്യും.

36 മണിക്കൂര്‍ നീളുന്ന പ്രശ്നപരിഹാരമത്സരമാണ് ഒരുക്കുക. സോഫ്റ്റ്വേര്‍, ഹാര്‍ഡ്വേര്‍ വിഭാഗങ്ങളും ഉണ്ടാവും. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകളും കര്‍ഷകരും എന്നീ മൂന്നുവിഭാഗങ്ങളിലായാണ് മത്സരം. മൂന്നുമുതല്‍ അഞ്ചുവരെ ആളുകളടങ്ങിയ ടീമുകള്‍ക്ക് അപേക്ഷിക്കാം. 12-ന് മുമ്പായി അഗ്രി ഹാക്ക് പോര്‍ട്ടല്‍ (www.vaigaagrihack.in) വഴി രജിസ്റ്റര്‍ചെയ്യണം. തിരഞ്ഞെടുത്ത പ്രശ്നങ്ങളുടെ പരിഹാരമാര്‍ഗങ്ങളും ഒപ്പം സമര്‍പ്പിക്കണം. മികച്ച 30 ടീമുകള്‍ക്ക് 25 മുതല്‍ 27 വരെ തിരുവനന്തപുരം, വെള്ളായണി കാര്‍ഷികകോളേജില്‍ നടക്കുന്ന അഗ്രി ഹാക്കത്തണില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

വിജയികള്‍ക്ക് കാഷ് അവാര്‍ഡ്, മെഡല്‍, സര്‍ട്ടിഫിക്കറ്റ് എന്നിവയുണ്ട്. മികച്ച പരിഹാര മാര്‍ഗങ്ങള്‍ നടപ്പില്‍വരുത്താനും പ്രചരിപ്പിക്കാനും കൃഷിവകുപ്പ് നടപടിയെടുക്കുമെന്ന് കൃഷിഡയറക്ടര്‍ അറിയിച്ചു.

വെബ്‌സൈറ്റുകള്‍: www.vaigaagrihack.in, www.vaigakerala.com. ഫോണ്‍: 9383470061, 9383470025.

Content Highlights: agrihackathon offers best solutions for agricultural related matters farmers are welcome

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


actor innocent passed away up joseph cpim thrissur district secretary remembers actor

1 min

‘‘ജോസഫേ, ഞാനിന്ന് അടുക്കള വരെ നടന്നു ’’

Mar 28, 2023

Most Commented